UPDATES

എഡിറ്റര്‍

ബലൂണില്‍ ഒരു ലോകം ചുറ്റല്‍; 65 കാരന്റെ യാത്ര റെക്കോര്‍ഡായി

ലോകം ചുറ്റാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. വിമാനത്തിലോ മറ്റോ ഒന്നു കറങ്ങിയടിച്ചു വരാം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ യാത്ര വായു നിറച്ച ഒരു ബലൂണില്‍ ആണെങ്കിലോ. ചിന്തിച്ചു വട്ടാക്കണ്ട.

വായു നിറച്ച ബലൂണില്‍ പതിനൊന്ന് ദിവസം ലോകം ചുറ്റി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 65 കാരനായ ഫെഡര്‍ കോനിയുഖോവ് എന്ന വ്യക്തി. ഹീലിയവും ഹോട്ട് എയറും നിറച്ച ബലൂണിലായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. 184 അടി ഉയരവും 1800 കിലോ ഭാരവും അലുമിനിയം കവറിംഗ് ഉള്ളതുമായിരുന്നു ബലൂണ്‍. ഓസ്‌ട്രേലിയയിലെ കിഴക്കന്‍ നഗരമായ പെര്‍ത്തില്‍ നിന്നും ജൂലൈ പന്ത്രണ്ടിനായിരുന്നു ഫെഡറിന്റെ യാത്ര ആരംഭിച്ചത്. ഇദ്ദേഹത്തിന് സഹായവുമായി ആറോളം ഹെലികോപ്റ്ററുകള്‍ പിന്തുടരുന്നുണ്ടായിരുന്നു.

2002 ല്‍ അമേരിക്കയിലായിരുന്നു ഇത്തരത്തിലൊരു ലോക റെക്കോര്‍ഡ് ആദ്യമുണ്ടായത്. സ്റ്റീവ് ഫോസെറ്റ് എന്ന വ്യാപാരി 13 ദിവസവും എട്ട് മണിക്കൂറുകളുമെടുത്തായിരുന്നു ലോകം ചുറ്റിയത്. ഇപ്പോള്‍ ഫെഡറിന്റെ യാത്ര ആ റെക്കോര്‍ഡ് പഴങ്കഥയാക്കിയിരിക്കുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/r30sqr

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍