UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഫീസ് കുത്തനെ ഉയര്‍ത്തി

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള നാലു കോളേജുകളില്‍ പിജി കോഴ്‌സുകളുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. ക്ലിനിക്കല്‍ പിജി കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമായാണ് ഉയര്‍ത്തിയത്.

മാനേജ്‌മെന്റ് സീറ്റുകളില്‍ 14 ലക്ഷം രൂപയായിരുന്നത് 17.5 ലക്ഷം രൂപയാക്കിയും ഉയര്‍ത്തി. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകളായ പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജുകള്‍ക്കാണ് പുതിയ ഫീസ് ബാധകം.

നോണ്‍ ക്ലിനിക്കല്‍ പിജി കോഴ്‌സുകളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ ആറരലക്ഷവും മെറിറ്റ് സീറ്റുകളില്‍ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് എട്ടര ലക്ഷമായി ഏകീകരിച്ചു. അതേസമയം എന്‍ആര്‍ഐ സീറ്റുകളില്‍ 35 ലക്ഷം തന്നെയായിരിക്കും ഫീസ്. പിജി സൂപ്പര്‍സ്‌പെഷ്യാലിറ്റി വിദ്യാര്‍ത്ഥികളുടെ ഫീസ് 15.5 ലക്ഷവും ക്ലിനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് 10.5 ലക്ഷമായും നിശ്ചയിച്ചു.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍