UPDATES

സിനിമ

സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ സിനിമയെ തകര്‍ക്കുന്നു; ഫെഫ്ക

അഴിമുഖം പ്രതിനിധി

സിനിമയുടെ സൗന്ദര്യശാസത്രം ഇല്ലാതാക്കുന്ന നടപടികളാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ഫെഫ്കയുടെ ആരോപണം. ഇതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നിന്ന് സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, സിബി മലയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിനിമയുടെ മാജിക്കല്‍ സ്വഭാവത്തെ സെന്‍സര്‍ബോര്‍ഡിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ സെന്‍സര്‍ബോര്‍ഡിന്റെ ഭാഗത്തു നിന്നും വിവേചനം നേരിടുകയാണെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

പുകവലിക്കും മദ്യപാനത്തിനുമെതിരെയുള്ള മുന്നറയിപ്പുകള്‍ സിനിമയില്‍ ഉടനീളം കാണിക്കണമെന്നുള്ള രീതി തുടരാന്‍ കഴിയില്ല. ഗ്രാഫിക്‌സ് ഉപയോഗിക്കുമ്പോള്‍ സി ബി (കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്) എന്ന് എഴുതി കാണിക്കണമെന്ന നിര്‍ദശവും അംഗീകരിക്കാന്‍ സാധിക്കില്ല. ബാഹുബലി എന്ന ചിത്രത്തിലെ കഥാപാത്രം കാളയോട് മല്ലിടുന്ന രംഗത്തില്‍ സി ബി എന്നു എഴുതി വരുമ്പോള്‍ ആ രംഗത്തിന്റെ തീക്ഷണത അവിടെ നഷ്ടപ്പെടുകയാണ്. ഇത് സിനിമയെ തകര്‍ക്കാനെ വഴിവയ്ക്കൂവെന്നും സംവിധായകര്‍ പറഞ്ഞു.

സിനിമയുമായി ബന്ധമില്ലാത്ത ഉദ്യോഗസഥന്റെ നേതൃത്വത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. സംവിധായകരുടെ കലാസ്വാതന്ത്ര്യത്തെയാണ് ഇവര്‍ ഇല്ലാതാക്കുന്നതെന്നും ഫെഫ്ക ഭാരിവാഹികള്‍ ആരോപിച്ചു.

രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതകള്‍ക്കെതിരെ വ്യക്തിപരമായ പ്രതിഷേധങ്ങളാണ് ഉയരുന്നതെന്നും സംഘമായിട്ടുള്ള പ്രതിഷേധങ്ങളാണ് ഉണ്ടാവേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ പിന്തുണയും ഇവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍