UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്യമതക്കാരികളെ ബലാത്സംഗം ചെയ്യാന്‍ മുസ്ലിങ്ങളെ അല്ലാഹു അനുവദിച്ചിട്ടുണ്ടെന്നു വനിത പ്രൊഫസര്‍

അഴിമുഖം പ്രതിനിധി

മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്ക് അന്യമതക്കാരായ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അവരെ അപമാനിക്കാനും അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയുമായി ഈജിപ്തിലെ വനിത പ്രൊഫസര്‍. കയ്‌റോയിലെ അല്‍- അസര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ സുഅദ് സലേയാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരമൊരു വിചിത്ര പ്രസ്തവാന നടത്തിയത്. ഈ അഭിമുഖത്തിന്റെ വിഡിയൊ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. സലേയുടെ ‘ബുദ്ധികെട്ട’ സംസാരത്തിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഇസ്രയേല്‍ പോലുള്ള ശത്രുക്കളുമായി ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്താണ് ശത്രുക്കളുടെ വനിതകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതെന്നാണ് സുഅദ് സലേ പറയുന്നത്. ലൈംഗിക അടിമകളാക്കുന്ന ഇസ്രയേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പ്രൊഫസര്‍ ഉപദേശിക്കുന്നു.

യുദ്ധത്തില്‍ തടവിലാക്കപ്പെടുന്ന സ്ത്രീകള്‍ നിങ്ങള്‍ക്കു സ്വന്തമാണ്. അവര്‍ മുസ്ലിമിന്റെ സ്വത്തായി മാറിക്കഴിഞ്ഞു. അവരെ അപമാനിക്കാം, അവരുമായി സ്വന്തം ഭാര്യയോടെന്നപോലെ ലൈംഗിക ബന്ധം പുലര്‍ത്താം; സലേ തന്റെ അഭിമുഖത്തില്‍ പറയുന്നു.

ഈ അഭിമുഖത്തിന്റെ വിഡിയൊ ഇപ്പോള്‍ വൈറല്‍ ആയ സാഹചര്യത്തില്‍ സലേയ്‌ക്കെതിരെ സമുദായത്തെ അപമാനിക്കുന്നു എന്ന ആക്ഷേപവുമായി മുസ്ലിങ്ങള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. അബദ്ധപ്രചാരണം മതത്തിനെതിരെ നടത്തുകയാണ് സുഅദ് സലേ ചെയ്യുന്നതെന്നും ഇസ്ലാം മതവിശ്വാസികള്‍ വിമര്‍ശിക്കുന്നു. 

സുഅദ് സലേയുടെ വിവാദ പരാമര്‍ശം അടങ്ങിയ അഭിമുഖത്തിന്റെ വിഡിയൊ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍