UPDATES

ഫെന്‍സിങ് താരം ട്രെയിനില്‍ നിന്ന് വീണുമരിച്ചു

ഫെന്‍സിങ് ദേശീയ താരം ഹോഷിയാര്‍ സിംഗ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ഉത്തര്‍പ്രദേശില്‍ വച്ച് ഇയാളെ റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ഹോഷിയാറിന്റെ ഭാര്യ ആരോപിച്ചു. 2005-ല്‍ അണ്ടര്‍ 17 വിഭാഗത്തില്‍ ദേശീയ തലത്തില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു അദ്ദേഹം. മഥുരയില്‍ നിന്നും സ്വന്തം നഗരമായ കാശ്ഗഞ്ചിലേക്ക് കുടുംബവുമൊത്ത് മടങ്ങുമ്പോഴാണ് സംഭവം.

അമ്മയേയും ഭാര്യയേയും സ്ത്രീകളുടെ കോച്ചില്‍ ഇരുത്തിയ ശേഷം ജനറല്‍ കോച്ചില്‍ കയറിയ ഹോഷിയാറിനെ ഭാര്യ സുഖമില്ലാതായതിനെ തുടര്‍ന്ന് അവര്‍ ഇരുന്ന കോച്ചിലേക്ക് വിളിച്ചു വരുത്തി. വനിതകളുടെ കോച്ചില്‍ കയറിയതിന് റെയില്‍വേ പൊലീസ് 200 രൂപ പിഴ ചോദിച്ചുവെന്ന് താരത്തിന്റെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും പൊലീസ് ഹോഷിയാറിനെ തള്ളിപ്പുറത്തിടുകയും ചെയ്യുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. എന്നാല്‍ താരം കാല്‍വഴുതി പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പൊലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹോഷിയാറിന്റെ കുടുംബം ആവശ്യപ്പെട്ടു. 2011-ല്‍ ദേശീയ വോളിബോള്‍ താരമായ അരുണിമ സിംഗിനെ റെയില്‍വേ പൊലീസ് ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് അവരുടെ വലതു കാല്‍ നഷ്ടമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍