UPDATES

ആശങ്കകള്‍ക്ക് വിട; ഫിദല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു

അഴിമുഖം പ്രതിനിധി

ആശങ്കകള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ക്യൂബന്‍ മുന്‍ പ്രസിഡണ്ട് ഫിദല്‍ കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫിദല്‍ പുറത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. തലസ്ഥാനമായ ഹവാനയിലെ വില്‍മ എസ്പിന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘ക്യൂബയ്ക്ക് ഐക്യദാര്‍ഡ്യം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഫിദല്‍ കാസ്‌ട്രോ. ചടങ്ങിനെത്തിയ വെനസ്വേലന്‍ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ചടങ്ങിനെത്തിയ പ്രതിനിധികള്‍ കാസ്‌ട്രോയോടൊപ്പം ഒന്നര മണിക്കൂര്‍ ചെലവഴിച്ചു. 88കാരനായ ഫിദല്‍ കാസ്‌ട്രോ 2006ലാണ് ക്യൂബന്‍ പ്രസിഡണ്ട് പദവി ഒഴിഞ്ഞ് വിശ്രമ ജീവിതം തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം അദ്ദേഹം പൊതുവേദിയിലെത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുിറത്ത് വന്നിരുന്നു. എന്നാല്‍ കാസ്‌ട്രോ പൂര്‍ണ ആരോഗ്യവാനാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍