UPDATES

കായികം

ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്ക്

Avatar

അഴിമുഖം പ്രതിനിധി

സൂറിച്ചിലെ ഫിഫ ആസ്ഥാനത്തുള്ള കോണ്‍ഗ്രസ് ഹാളില്‍ ഇന്നലെ ആര്‍ക്കുവേണ്ടി കൈയടികള്‍ മുഴങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രവചനങ്ങള്‍ പാഴായില്ല. കഴിഞ്ഞ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാര്‍സയുടെ അത്ഭുതം ലയണല്‍ മെസ്സി തന്നെ സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ബാര്‍സ താരം ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യനോ റൊണാള്‍ഡോ, ബ്രസീലിയന്‍ താരം നെയ്മര്‍ എന്നിവരായിരുന്നു പുരസ്‌കാര മത്സരത്തില്‍ മെസിയുടെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷം ബാര്‍സയ്ക്കായി അഞ്ചു കിരീടങ്ങളാണ് മെസ്സി മുന്നില്‍ നിന്നു നേടിക്കൊടുത്തത്. ചാമ്പ്യന്‍ ലീഗ്, സ്പാനിഷ് ലാ ലീഗ, കോപ്പ ഡെല്‍ റേ, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കാന്‍ ബാര്‍സയ്ക്കായി മെസ്സി നടത്തിയ പ്രകടനങ്ങളാണ് അഞ്ചാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മികച്ച വനിത ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡിന്‍ സ്വന്തമാക്കി.

ബാഴ്‌സലോണയുടെ പരിശീലനകന്‍ ലൂയി എന്റികെയാണ് മികച്ച കോച്ചിനുള്ള പുരസ്‌കാരം നേടിയത്. എന്റ്വികയെ പ്രതിരോധിക്കാന്‍ കളത്തിലുണ്ടായിരുന്നത് ബയണ്‍ മ്യൂണിക്കിന്റെ പെപ് ഗ്വാര്‍ഡിയോളയും ചിലിക്ക് കോപ്പ അമേരിക്ക നേടിക്കൊടുത്ത ജോര്‍ജി സാംപോളിയും. വനിത ടീമിന്റെ പരീശിലകയ്കക്കുള്ള പുരസ്‌കാരത്തിന് അമേരിക്കയുടെ ജില്‍ എല്ലിസും തെരഞ്ഞെടുക്കപ്പെട്ടു.

2015 ലെ ഫിഫ ലോക ഇലവനെയും പ്രഖ്യാപിച്ചിട്ടുണ്ട്. മെസ്സിയും ക്രിസ്ത്യാനോയും നെയ്മറുമൊക്കെ ഇടം പിടിച്ചപ്പോള്‍ അത്ഭുതമായത് ഗെരത് ബെയ്‌ലും ലൂയി സുവാരസും തോമസ് മുള്ളറുമൊക്കെ പുറത്തായതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍