പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ പ്ലാച്ചിമട സമരസമിതി അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും
പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികം ഇന്ന് ആചരിക്കും. പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ പ്ലാച്ചിമട സമരസമിതി അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും.
പ്ലാച്ചിമട സമരത്തിന്റെ നാള്‍വഴികള്‍ സമാഹരിച്ചുകൊണ്ട് കേരളീയം പുറത്തിറക്കിയ ‘കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരവഴികള്‍’ എന്ന പുസ്തകം സമരവേദിയില്‍ വച്ച് ഇന്ന് പ്രകാശനം ചെയ്യും. ഈ പുസ്തകത്തിന്റെ ഡിജിറ്റല്‍ കോപ്പിയും ഇന്ന് 11 മണിയോടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും.