UPDATES

വായന/സംസ്കാരം

‘ഗ്രേ’യില്‍ നമ്മള്‍ വായിക്കുന്ന ക്രിസ്റ്റ്യന്‍ ഗ്രേ

Avatar

സ്റ്റെഫാനി മെറി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘ഗ്രേ’ എന്നുകേട്ടാല്‍ ആളുകള്‍ ഇപ്പോള്‍ ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്നുമാത്രം ചിന്തിക്കുന്ന അവസ്ഥയാണ്. ഈ പുതിയ നോവലിലെ ആകെയുള്ള വ്യത്യാസം അനസ്താസ്യയ്ക്ക് പകരം കഥ പറയുന്നത് ക്രിസ്റ്റ്യന്‍ ഗ്രേ ആണ് എന്നാണ്. 

ക്രിസ്ത്യന്റെ സ്വഭാവത്തിലേക്ക് ആളുകള്‍ക്ക് കൂടുതല്‍ നോട്ടം കിട്ടുക മാത്രമാണ് ഈ പുസ്തകത്തിന്റെ ലക്‌ഷ്യം എന്നുപറഞ്ഞാല്‍ അത് ഒരു തമാശയാകും. എന്നാല്‍ ഏറ്റവും കുറഞ്ഞ ശ്രമം കൊണ്ട് നല്ലതുപോലെ പണം സമ്പാദിക്കാവുന്ന ഒരു ഉത്പന്നത്തില്‍ നിന്ന് ആകാവുന്നത്ര ഊറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. അത് ഫലിക്കുന്നുമുണ്ട്. ഇറങ്ങി കുറഞ്ഞ ദിവസം കൊണ്ടുതന്നെ “ഗ്രേ” ഒരു മില്യന്‍ കോപ്പികള്‍ വിറ്റുകഴിഞ്ഞു. സത്യത്തില്‍ ക്രിസ്റ്റ്യന്റെ മനസിലേക്ക് കുറച്ചുകൂടി പുസ്തകം കടന്നുചെല്ലുന്നുണ്ടെങ്കിലും അതൊരു നല്ല കാര്യമാണ് എന്ന് പറയാനാകില്ല. ഉദാഹരണത്തിന് അയാളുടെ സ്ഥായീഭാവം ദേഷ്യമോ അനിഷ്ടമോ ഒക്കെയാണ്.

ഒരു ടീനേജ് പെണ്‍കുട്ടിയെക്കാള്‍ ഇമോഷണലാണ് അയാള്‍. അത്തരം സാഹചര്യങ്ങളില്‍ അനസ്താസ്യ അയാളുടെ അമ്മ റോള്‍ ഏറ്റെടുക്കും, അവള്‍ക്ക് ഒന്നും നേരെ ചൊവ്വേ ചെയ്യാന്‍ അറിയില്ലല്ലോ. അവളുടെ പ്രശ്നങ്ങളോ? മര്യാദയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കല്‍, ക്രിസ്ത്യന്റെ കമ്പനിയിലെ ജോലി വേണ്ടെന്നുവയ്ക്കല്‍, സമയാസമയം അവനെ ഫോണ്‍ വിളിക്കാതിരിക്കല്‍, കോണ്‍ട്രാകറ്റ് കണിശമായി വായിക്കാതിരിക്കല്‍, സമയാസമയം ഇ-മെയിലിന് മറുപടി അയക്കാതിരിക്കല്‍, ഇന്റര്‍വ്യൂവിനു ആവശ്യത്തിന് തയ്യാറാകാതിരിക്കല്‍, അയാളെ ഒഴിവാക്കല്‍, അമ്മയെ സന്ദര്‍ശിക്കല്‍, ശബ്ദത്തില്‍ നീരസം കാണിക്കല്‍ എന്നിവ. ഒപ്പം സുന്ദരിയായിരിക്കുന്നതും പിന്നെ കുറെ വേറെ പ്രശ്നങ്ങളും.

അയാളുടെ കാഴ്ചപ്പാടിലെ ദേവത അയാളെ അധികാരത്തോടെ പേരുവിളിക്കുന്ന ഒരു ഏകാധിപതിയാണ്. എന്നാല്‍ അനസ്താസ്യയുടെ ഉള്ളിലുള്ള ദേവത ജീവിതം നന്നാകുമ്പോള്‍ തുള്ളിച്ചാടുന്നവളാണ്. എന്നാല്‍ ക്രിസ്ത്യന്‍ ആകട്ടെ അങ്ങനെ നിലവിട്ടുകളിക്കുന്ന ആളേയല്ല. അയാളെ സല്‍സ നൃത്തം ചെയ്യുന്ന നിലയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ക്രിസ്ത്യന്റെ തലയിലുള്ള ശബ്ദം അവനെ ഗ്രേ എന്ന് വിളിക്കുന്നു, അവനെ കൊച്ചാക്കി സംസാരിക്കുന്നു: “നിന്റെ തലയിലെന്താണ് ഗ്രേ?”“പെണ്ണിനെപ്പോലെ പെരുമാറാതെ ഗ്രേ”, നീയൊരു മണ്ടനാണ് ഗ്രേ!”“ആലോചിച്ചുപെരുമാറ് ഗ്രേ!”, മര്യാദയ്ക്ക് ഇരിക്കു ഗ്രേ!” എന്നൊക്കെ.

സന്ദര്‍ഭവശാല്‍ ക്രിസ്ത്യന്റെ ഉള്ളിലെ ഏകാധിപതി അനസ്താസ്യയെ ബേബി എന്ന് മാത്രമേ വിളിക്കാറുള്ളൂ, “അതേ, ഞാനും മനുഷ്യനാണ് ബേബി.”

നിങ്ങള്‍ വിചാരിക്കുന്നതിനെക്കാള്‍ അസൂയാലുവായ, എല്ലാം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവനാണ് അയാള്‍.

അനസ്താസ്യയ്ക്ക് മിടുക്കുണ്ടായിരുന്നെങ്കില്‍ അവള്‍ കോണ്ട്രാക്റ്റ് ഒപ്പിടും മുന്‍പ് കാരൊലിന്‍ ഹാക്സിന് ഇ-മെയില്‍ ചെയ്തേനെ, ഹാക്സ് അവളോട്‌ ഗാവിന്‍ ഡെ ബേക്കറുടെ ദി ഗിഫ്റ്റ് ഓഫ് ഫിയര്‍ വായിക്കാന്‍ പറഞ്ഞേനെ. തീര്‍ച്ചയായും ഫിഫ്റ്റി ഷേഡ്സിന് ഇത്ര നീളം ഉണ്ടാകുമായിരുന്നില്ല.

ഫിഫ്റ്റി ഷേഡ്സില്‍ കാണുന്നതിനെക്കാളും എത്രയോ മടങ്ങ്‌ മോശക്കാരനാണ് ഗ്രേ. അനസ്താസ്യയുടെയും അവളുടെ സുഹൃത്ത് ജോസിന്റെയും ബാക്ക്ഗ്രൌണ്ട് ചെക്ക് അയാള്‍ നടത്തുന്നു. അങ്ങനെയാണ് അവള്‍ ജോലി ചെയ്യുന്നിടം അയാള്‍ കണ്ടെത്തുന്നത്. അവരുടെ ബന്ധം ദൃഢമായിരുന്ന സമയത്ത് അവന്‍ അവളുടെ വീട് പരിശോധിച്ചു, അവരുടെ ബന്ധം അവസാനിച്ചു എന്നവള്‍ പറഞ്ഞതിന് ശേഷവും അവന്‍ അവര്‍ തമ്മില്‍ രഹസ്യമായി ഒന്നിപ്പിക്കാന്‍ ശ്രമിച്ചു. ഓരോ തവണ ഒരു പുരുഷന്‍ അനസ്താസ്യയോടു സംസാരിക്കുമ്പോഴും അവന്റെ സ്വഭാവം മാറുന്ന കാര്യം പറയുകയും വേണ്ട.

ജോസിന്റെ പേര് അനസ്താസ്യ പറഞ്ഞാലുടന്‍ തന്നെ ക്രിസ്ത്യന്റെ ഉള്ളിലെ ഏകാധിപതി ഉടന്‍ പറയും, “ഫോട്ടോഗ്രാഫര്‍” എന്ന്. സുഹൃത്തിന്റെ സഹോദരനോടൊപ്പം അനസ്താസ്യയെ കണ്ടപ്പോഴും അവന്റെ അബോധം ഉറഞ്ഞുതുള്ളുകയായിരുന്നു, “എന്റെ പെണ്ണിനെ പിടിക്കാതെടാ, (തെറി).

സ്ത്രീകള്‍ അവനെ ഒരു വസ്തുവായി കാണുന്നത് അവനു മടുത്തിരുന്നു.

പാവം ക്രിസ്ത്യന്‍. അവന്‍ ഒരു സുന്ദരനായ ധനികന്‍ മാത്രമല്ല, എല്ലാ സ്ത്രീകളും അങ്ങേയറ്റം പ്രേമപൂര്‍വമാണ് അയാളെ നോക്കാറ്. അതയാളെ ദേഷ്യം പിടിപ്പിക്കും. (അപ്പോള്‍ അന മാത്രമല്ല അയാളെ ദേഷ്യം പിടിപ്പിക്കുന്നത്.)

അനയുടെ ബിരുദ ദാന ദിവസം അവന്‍ എത്ര കുപിതനാണെന്ന് ഓര്‍ക്കുക. “ഒരു വരി നടന്നുതീരും മുന്‍പേ ഞാന്‍ ഒരു നരകത്തിലായി. എന്നെ ആളുകള്‍ തുറിച്ചുനോക്കുകയായിരുന്നു, കണ്‍പീലികള്‍ ഇളകി, പെണ്‍കുട്ടികള്‍ ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ച് ഞെരിച്ചു. ഫോണ്‍ നമ്പരുകള്‍ എഴുതിയ അഞ്ചുകുറിപ്പുകളാണ് കയ്യിലെത്തിയത്”, ഹൊ, എന്തൊരു വേദന.

എല്ലാക്കാര്യങ്ങളും അവന്‍ അനാവശ്യമായി കാടുകയറി ചിന്തിക്കും.

അനസ്താസ്യയുടെ ചിന്ത അസഹനീയമാണെന്ന് കരുതി എങ്കില്‍ ക്രിസ്ത്യന്റെ ചിന്തയിലേയ്ക്ക് കയറാതിരിക്കുന്നതാണ് നല്ലത്. ജോലിയെക്കുറിച്ചുള്ള കുറച്ചു വാക്കുകള്‍ ഒഴിച്ചാല്‍ അനയുമായുള്ള ഓരോ സംഭാഷണവും അവന്‍ വീണ്ടും വീണ്ടും വായിച്ചുനോക്കും. അവള്‍ കോണ്ട്രാക്റ്റ് ഒപ്പിടുമോ എന്നവനു സംശയമാണ്, അവള്‍ ഒപ്പിടാന്‍ ആഗ്രഹിക്കുകയും ചെയ്തു. അവന്‍ തിരിച്ചും മറിച്ചും ആലോചിക്കും, അവള്‍ ഒപ്പിടുമോ, ഇടില്ലേ? ഇട്ടില്ലെങ്കിലോ? ഇനി ഇട്ടാലോ?

ധ്യാനത്തിന്റെ ഗുണങ്ങളെപ്പറ്റി ആരെങ്കിലും ഇവന് പറഞ്ഞുകൊടുക്കേണ്ടതാണ്.

അഞ്ച് സെക്കന്‍റില്‍ ഒരിക്കലെങ്കിലും അവന്‍ അവന്റെ ലിംഗത്തെപ്പറ്റി ചിന്തിക്കും. അതിനാവട്ടെ, അതിന്റെ തന്നെ ഒരു മനസാണ്, അവന്റെ സംഭാഷണങ്ങളെയെല്ലാം മൌനത്തോടെ അംഗീകരിക്കുമത്. എന്നാല്‍ ഇടയ്ക്കിടെ അതിന്റെ ഒരു പിടച്ചിലുമുണ്ട്. 

അവനു പേടിസ്വപ്നങ്ങളുണ്ട്. അമ്മയെ അന്വേഷിച്ച് എത്തുന്ന ഒരു ചെറിയ കുട്ടിയായി മാറും പലപ്പോഴും. കാറുകള്‍ കൊണ്ടു കളിക്കുന്ന ഒരു കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ ശ്രദ്ധ കിട്ടാന്‍ ശ്രമിച്ച അവനോടു ഭിതിയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് അമ്മ പറഞ്ഞു, “ഇപ്പോഴല്ല കീടമേ”.

അവനൊരു കുടുംബസ്ഥനാണ്.

ക്രിസ്ത്യന്‍ അമ്മ ഗ്രേസിന്റെ കണ്ണുരുട്ടിക്കാണിച്ചു, അവന്റെ പ്രേമത്തിലുള്ള താല്പ്പര്യമാണ് കാരണം. അവനു സഹോദരന്‍ എലിയറ്റിന്റെ സാധാരണ ഭാഷണങ്ങള്‍ ഇഷ്ടമല്ല. എന്നാല്‍ അതിനെല്ലാം ഒടുവിലും അവന്‍ കുടുംബസ്നേഹിയാണ്. പ്രത്യേകിച്ച് സഹോദരി മിയ. അവളുടെ ഒരു ഇ-മെയില്‍ കിട്ടുമ്പോള്‍ അവന്‍ ചിന്തിക്കും, “എന്റെ മൂഡ്‌ എത്ര മോശമായിരുന്നാലും ഞാന്‍ ചിരിക്കും, ഓര്‍ക്കും, ഈ കുട്ടിയെ മിസ്‌ ചെയ്തല്ലോ എന്ന്”. അവന്റെ സ്വപ്നങ്ങളില്‍ നിന്ന് നമ്മള്‍ പഠിക്കുന്നത് മാനസികമായി തകര്‍ന്നിരുന്ന ക്രിസ്ത്യന്‍ ആദ്യം പറഞ്ഞത് മിയയുടെ പേരായിരുന്നു എന്നാണ്. അവള്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ അവന്‍ അവളെ എടുത്ത് കളിപ്പിക്കും, താരാട്ട് പാടിയുറക്കും.

ഡ്രൈവര്‍, ബോഡിഗാര്‍ഡ് ആയ ടെയ്ലറുടെ കുടുംബത്തോടും അയാള്‍ക്ക് മൃദുസമീപനമാണ്. മകളെ കാണാന്‍ അയാള്‍ക്ക് ഒരു ദിവസം അവധി കൊടുത്തത് വലിയ സംഭവമാണ്. പിന്നീട് സോഫി എന്ന ഒറ്റ വാക്കില്‍ മകളെപ്പറ്റി അന്വേഷിക്കുകപോലും ചെയ്യുന്നുണ്ട് ക്രിസ്ത്യന്‍.

“അവളൊരു പാവക്കുട്ടിയാണ് സര്‍, സ്കൂളില്‍ നന്നായി പഠിക്കുന്നു”, ടെയ്ലര്‍ മറുപടി പറയുന്നു.

അനയെപ്പറ്റിയുള്ള ഭ്രാന്തന്‍ ചിന്തകളില്‍ വീഴും മുന്പ് “അത് കേട്ടതില്‍ സന്തോഷം” എന്ന് ക്രിസ്ത്യന്‍ പറയുകയും ചെയ്യുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍