UPDATES

നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന  കയ്യാങ്കളിക്കിടെ പൊതുമുതല്‍ നശിപ്പിച്ച ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. വി ശിവന്‍കുട്ടി, സികെ സദാശിവന്‍, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നീ എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. ക്രൈംബ്രാഞ്ച്  ഒരു മാസം മുന്‍പ് ഈ കേസിന്‍റെ എഫ്ഐആര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. 

എന്നാല്‍ വനിതാ എംഎല്‍എമാരെ അപമാനിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രതിപക്ഷ എംഎല്‍എമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല എന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. ഭരണപക്ഷ എംഎല്‍എമാരായ എം എ വാഹിദ്, എ ടി ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ജമീലാ പ്രകാശം, കെ കെ ലതിക തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍