UPDATES

സിനിമ

ഓസ്‌ക്കാറിൽ പത്ത് നോമിനേഷനുകൾ നേടിയ ‘റോമ’യെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങൾ

വൈ ടു മാമ തമ്പിയെന്‍, ചില്‍ഡ്രന്‍ ഓഫ് മെന്‍, ഗ്രാവിറ്റി എന്നീ പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത അല്‍ഫോന്‍സോ ക്വുയോറോന്റെ ചിത്രമാണ് റോമാ.

പത്ത് നോമിനേഷനുകളുമായി അല്‍ഫോണ്‍സോ കുറ്വാനോയുടെ ‘റോമ’യാണ് ഓസ്കാർ അവാർഡ് പട്ടികയില്‍ മുന്നിലുള്ളത്.

മികച്ച ചിത്രം, മികച്ച സംവിധായകാൻ, മികച്ച വിദേശഭാഷാ ചിത്രം,മികച്ച നടി,മികച്ച സഹനടി ഉൾപ്പടെ പത്തു നോമിനേഷൻ ലഭിച്ച ‘അല്‍ഫോന്‍സോ ക്വുയോറോ’യുടെ ‘റോമാ’യെ പറ്റി അറിയേണ്ട പത്തു കാര്യങ്ങൾ ;

1. വൈ ടു മാമ തമ്പിയെന്‍, ചില്‍ഡ്രന്‍ ഓഫ് മെന്‍, ഗ്രാവിറ്റി എന്നീ പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത അല്‍ഫോന്‍സോ ക്വുയോറോന്റെ ചിത്രമാണ് റോമാ.

2. റോമ നിര്‍മിച്ചിരിക്കുന്നത് ആഗോള സ്ട്രീമിങ്ങ് ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ് ആണ്. ആദ്യമായാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ചിത്രം ഓസ്‌കാറിന് നിര്‍ദേശിക്കപ്പെടുന്നത്.

3.അല്‍ഫോന്‍സോ കുറോണ്‍ തന്നെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ൽ ആണ്.

4. സിനിമയിലെ നായികയായ ക്‌ളിയോ മെക്‌സിക്കന്‍ ആദിവാസി വംശജയാണ്. പുതുമുഖ താരമായ മെക്‌സിക്കന്‍ ആദിവാസി തന്നെയായ യാലിറ്റ്‌സോ അപാരീഷ്യ എന്ന നടിയാണ് ക്‌ളിയോയെ അവതരിപ്പിച്ചിരിക്കുന്നത്.

5. സംവിധായകന്റെ തന്നെ ആത്മകഥാപരമായ സിനിമയാണ് റോമാ.

6. 1970 ലെ മെക്‌സിക്കോയിലെ ഒരു നഗരത്തിലെ (റോമാ പട്ടണം) ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തിന്റെ സമാധാനപരമായ ദൈനംദിന ജീവിതവും, അതിനിടയ്ക്ക് കുടുംബത്തിനേല്‍ക്കുന്ന അപ്രതീക്ഷിത തിരിച്ചടികളും, അതിനെ കുടുംബം അതിജീവിക്കുന്നതുമാണ് കഥ.

7. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉൾപ്പടെ നിരവധി മേളകളിലും പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് റോമാ.

8. മികച്ച ചിത്രം ,മികച്ച സംവിധായകൻ എന്നിങ്ങനെ രണ്ടു ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ചിത്രം സ്വന്തമാക്കിയിരുന്നു.

9. ചിത്രത്തിന്റെ ആദ്യ വേൾഡ് പ്രീമിയർ ഓഗസ്റ്റിൽ എഴുപത്തഞ്ചാമത്‌ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. കൂടാതെ ഫെസ്റ്റിവലിൽ നിന്ന് ഗോൾഡൻ ലയൺ പുരസ്‌ക്കാരവും ചിത്രം സ്വന്തമാക്കി.

10. പിന്നീട് വളരെ കുറച്ചു തീയേറ്ററിൽ മാത്രം നവംബറിൽ പ്രധർശനത്തിനെത്തിയ ചിത്രം അടുത്ത മാസം തന്നെ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിംഗ് ആരംഭിച്ചു. ഇതേ തുടർന്ന് ആഗോള തലത്തിൽ ശ്രദ്ധിക്കപെട്ട ചിത്രം നിരവധി പ്രശംസകൾ ഏറ്റു വാങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍