UPDATES

സിനിമ

ജയിലില്‍ രണ്ടാം ദിവസം; സല്ലു ആരാധകര്‍ മിസ്സ് ചെയ്യുന്ന 10 കാര്യങ്ങള്‍

താരം ജയിലിലായതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് ബോളിവുഡ് സിനിമാ വ്യവസായമാണ്

ഒടുവില്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍. പതിറ്റാണ്ടുകൾ നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ ‘രാജകീയ വേട്ടയാടല്‍’ കേസില്‍ ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരിക്കുകയാണ്. കേസുകളും വിവാദങ്ങളും കോടതിയും സല്‍മാനെ എല്ലാക്കാലവും പിന്തുടര്‍ന്നിരുന്നു. പക്ഷെ, മൃഗവേട്ടയ്ക്കു റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മൂന്നാമത്തെ കേസിലാണ് ഈ വിധി. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കൊന്നും സല്‍മാനെ നിയമത്തിന്‍റെ പിടിയിൽ നിന്നും രക്ഷപെടുത്താന്‍ കഴിഞ്ഞില്ല.

പക്ഷെ, താരം ജയിലിലായതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് ബോളിവുഡ് സിനിമാ വ്യവസായമാണ്. സല്‍മാനെ കേന്ദ്രീകരിച്ച് പണിപ്പുരയിലുള്ളത് അരഡസനോളം വന്‍ബജറ്റ് ചിത്രങ്ങളാണ്. അതേസമയം സല്‍മാന്‍റെ ആരാധകര്‍ക്കും ഇനി കടുത്ത നഷ്ടത്തിന്‍റെ വര്‍ഷങ്ങളാണ് വരാന്‍ പോകുന്നത്. ജാമ്യം ലഭിച്ചില്ലെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തില്‍ അവര്‍ക്ക് പ്രധാനമായും ഈ പത്ത് കാര്യങ്ങള്‍ നഷ്ടമാകും.

1.സല്‍മാന്‍ ചിത്രങ്ങള്‍

ടൈഗര്‍ സിന്ദാ ഹെ, സുല്‍ത്താന്‍ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അലി അബ്ബാസ് സഫറുമൊത്ത് ‘ഭാരത്‌’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയില്‍ ആയിരുന്നു സല്‍മാന്‍. റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘റേസ്-3’ റിലീസിങ്ങിനൊരുങ്ങി നില്‍ക്കുകയാണ്. ‘കിക്ക്-2’ ‘ദബാങ്ങ്-3’ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. കൂട്ടത്തില്‍ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന പരസ്യങ്ങളും കൂടെ കൂട്ടിയാല്‍ നഷ്ടങ്ങളുടെ കണക്ക് അതി വിപുലമാകും.

2.ബിഗ്‌ ബോസ്

എട്ട് സീസണുകളായി തുടരുന്ന ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയുടെ ഐതിഹാസിക വിജയത്തിനാണ് അടുത്ത അഞ്ചുവര്‍ഷം ഏറ്റവും കൂടുതല്‍ സല്‍മാനെ നഷ്ടമാവുക. ഈ ഷോയുടെ ഭാവി ഇനി എന്താകുമെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകരും ആരാധകരും.

3.സല്‍മാന്‍ ഖാന്‍റെ ഷര്‍ട്ടിടാത്ത ശരീരം!

അതെ, അത്യുഗ്രന്‍ ബോഡിയുടെ പര്യായമാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡില്‍ ആദ്യമായി സിക്സ് പാക്ക് ബോഡി അവതരിപ്പിച്ച അദ്ദേഹം തന്നെയാണ് അവിടത്തെ എക്കാലത്തെയും വലിയ ഫിറ്റ്നസ് ഐക്കണ്‍. മൂന്ന് മണിക്കൂറില്‍ ഒരിക്കലെങ്കിലും അദ്ദേഹത്തിന്‍റെ ബോഡി കാണിക്കുന്ന ഒരു സീനെങ്കിലും ഉണ്ടെന്ന് തിരക്കഥാകൃത്തുക്കള്‍ ഉറപ്പ് വരുത്താറുണ്ടത്രേ! ആ ബോഡീ മസിലുകള്‍ കാണാന്‍ ആരാധകര്‍ ഇനി കുറച്ച് കാത്തിരിക്കേണ്ടിവരും.

4. നിശാ പാര്‍ട്ടികള്‍

സല്‍മാന്‍ ഖാന്‍റെ പാൻവേൽ ഫാം ഹൌസിലുള്ള നിശാപാര്‍ട്ടികള്‍ പ്രശസ്തമാണ്. ജന്മദിനമോ പുതുവത്സരമോ ആയിക്കൊള്ളട്ടെ സല്‍മാന്‍ ഒന്ന് വിളിച്ചാല്‍ ബോളീവുഡ് ഒന്നടങ്കം അവിടെ എത്തുമായിരുന്നു. സല്‍മാന്‍ ജയിലിലായതോടെ നിശാപാര്‍ട്ടികള്‍ക്ക് ബോളീവുഡ് ഇനി എവിടെ പോകും…?

5. സൽമാന്‍റെ ബ്രേസ്ലെറ്റ്

പതിറ്റാണ്ടുകളോളമായി സല്‍മാന്‍ ബ്രേസ്ലെറ്റ് അണിയാന്‍ തുടങ്ങിയിട്ട്. തന്‍റെ ഭാഗ്യ ചിഹ്നമെന്നോണം അദ്ദേഹം കൊണ്ടുനടക്കുന്നതാണത്. അതിനേക്കാളുപരി ഇന്നത് ഫാഷന്‍റെ ഭാഗവുമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ കയ്യില്‍ തൂങ്ങിയാടുന്ന വെള്ളിയില്‍ തീര്‍ത്ത നീലകല്ലുകളുള്ള ബ്രേസ്ലെറ്റ് ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

6. വിവാഹത്തെക്കുറിചുള്ള അഭ്യൂഹങ്ങള്‍

സല്‍മാന്‍ ഖാന്‍റെ രാജ്യമെമ്പാടുമുള്ള എല്ലാ ആരാധകര്‍ക്കും ഒരു ആശങ്കയുണ്ട് – ഭായ് എന്ന് വിവാഹം കഴിക്കും?. ആരാധകരുടെ ഈ ചോദ്യത്തെ എന്നും സല്‍മാന്‍ പുഞ്ചിരിയോടെയെ നേരിട്ടിട്ടൊള്ളൂ. ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടി വരും…? ആരാധകര്‍ ദുഃഖത്തിലാണ്.

7. ദബാങ് ടൂര്‍

സൽമാന്‍റെ ദബാങ് ടൂർ വളരെ പ്രശസ്തമാണ്. ഡൽഹിയിലാണ് ഈ സ്റ്റേജ് ഷോ ആദ്യം അരങ്ങേറിയത്. പിന്നീട് അടുത്തിടെ പുനെയിലും സംഘടിപ്പിച്ചു. ഇനി അമേരിക്കയിലേക്കും കാനഡയിലേക്കും പോകാനിരിക്കെയാണ് കോടതിവിധി വന്നിരിക്കുന്നത്. സോനാക്ഷി സിൻഹ, കത്രീന കൈഫ്, മനീഷ് പോൾ, ഡെയ്സി ഷാ തുടങ്ങിയവര്‍ ഈ പരിപാടിയുടെ ഭാഗമായിരുന്നു.

8. സല്‍മാന്‍റെ ‘ബീയിംഗ് ഹ്യൂമന്‍’

ബീയിംഗ് ഹ്യൂമന്‍ സല്‍മാന്‍ ഖാന്‍റെ ചാരിറ്റി ബ്രാന്‍റാണ്. ബീയിംഗ് ഹ്യൂമന്‍ എന്നെഴുതിയ ടി-ഷർട്ടുകൾ, ജാക്കറ്റുകൾ, വളകൾ എന്നിവയെല്ലാം ധരിച്ച് ഇടക്കിടെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഈ ബ്രാന്‍റിന്‍റെ നിലനില്‍പ്പ് എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടി വരും.

9. സല്‍മാന്‍റെ തമാശനിറഞ്ഞ ട്വീറ്റുകള്‍

തന്‍റെ സിനിമകളെ പ്രോമോട്ട് ചെയ്യുന്നതിനോ ഗൃഹാതുരമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ രസകരമായ ട്വീറ്റുകളിലൂടെ മറ്റ് താരങ്ങളില്‍ നിന്നും ഏറെ വ്യസ്തമായി അദ്ദേഹം ട്വിറ്ററില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

10. സ്വാഗ് സെ സ്വാഗത്

ടൈഗര്‍ സിന്ദാ ഹെയിലെ അടിപൊളി ഗാനമാണ് ‘സ്വാഗ് സെ സ്വാഗത്’. ഈ ഗാനത്തിലെ സല്‍മാന്‍ ഖാന്‍റെ നൃത്തം ആരാധകര്‍ക്കേറെ ഇഷ്ടമാണ്. പല വേദികളിലും അദ്ദേഹം ഈ ഗാനത്തിന് ചുവടുവച്ചിരുന്നു.

സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ ചിത്രമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍