UPDATES

സിനിമാ വാര്‍ത്തകള്‍

മികച്ച നടി ഐശ്വര്യ ലക്ഷ്മി നടന്‍ ജോജു ജോര്‍ജ്; സി.പി.സി അവാഡുകള്‍ പ്രഖ്യാപിച്ചു

മികച്ച സിനിമയായി തെരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയയാണ്.

സിനിമ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ് സംഘടിപ്പിക്കുന്ന സി.പി.സി അവാഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജും നടിയായി ഐശ്വര്യ ലക്ഷ്മിയുംതെരഞ്ഞെടുക്കപ്പെട്ടു

ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജോജുവിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. വരത്തനിലെ ഐശ്വര്യയുടെ അഭിനയമാണ് പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്.

മികച്ച സിനിമയായി തെരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം ഈ.മ.യൗ എന്ന ചിത്രത്തിന് ലിജാ ജോസ് പെല്ലിശേരി നേടി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥാകൃത്തുക്കളായ സക്കരിയ മൊഹമ്മദും മുഹ്സിന്‍ പരാരിയുമാണ്.

മികച്ച നടന്‍ ജോജു ജോര്‍ജ്, നടി ഐശ്വര്യ ലക്ഷ്മി, സിനിമ സുഡാനി ഫ്രം നൈജീരിയ, സ്വാഭാവ നടന്‍ വിനായകന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി; സിനിമാ പാരഡൈസോ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
മികച്ച സ്വാഭാവ നടന്‍ വിനായകനാണ്. ഈ.മ. യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. മികച്ച സ്വാഭാവ നടിക്കുള്ള പുരസ്‌ക്കാരം നേടിയത് സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും ഈ.മ. യൗവിലെ പ്രകടനത്തിന് പൗളി വത്സനുമാണ്.

മികച്ച ഛായാഗ്രഹകന്‍ ഷൈജു ഖാലിദാണ്. സുഡാനി ഫ്രം നൈജീരിയയുടേയും ഈ മ യൗവിന്റെയും ഛായാഗ്രഹണത്തിനാണ് പുരസ്‌ക്കാരം. ശബ്ദനിയന്ത്രണത്തിനുള്ള പുരസ്‌ക്കാരം രംഗനാഥ് രവിക്കാണ്. ചിത്രം ഈ മ യൗ. ഗാനത്തിനുള്ള പുരസ്‌ക്കാരം രണം സിനിമയിലെ ട്രാക്ക് സോംഗ് നേടി. മികച്ച പശ്ചാത്തല സംഗീതനിര്‍വഹണത്തിനുള്ള പുരസ്‌ക്കാരം പ്രശാന്ത് പിള്ള നേടി. ഈ മ യൗവിലെ പശ്ചാത്തല സംഗീതമാണ് പ്രശാന്ത് പിള്ളയെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. മികച്ച എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് നൗഫലിന് പുരസ്‌ക്കാരം. ഇത്തവണത്തെ സ്പെഷ്യല്‍ ഹോണററി പുരസ്‌ക്കാരം സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്റര്‍ക്കാണ്.

ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടട്ടെടുപ്പിന്റെയും ജൂറിയുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍