UPDATES

സിനിമാ വാര്‍ത്തകള്‍

കാജല്‍ അഗര്‍വാളിനെ നേരിൽ കാണാന്‍ ആഗ്രഹം; യുവാവിന് നഷ്ടപ്പെട്ടത് 75 ലക്ഷം

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് സിനിമാനിർമാതാവാണ് യുവാവിനെ പറ്റിച്ചത്.

കാജല്‍ അഗര്‍വാളിനെ കാണാന്‍ ശ്രമിച്ച യുവാവിന് 75 ലക്ഷത്തോളം രൂപ നഷ്ട്ടമായി. ചെന്നൈയിലെ വലിയൊരു വ്യവസായിയുടെ മകനാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് സിനിമാനിർമാതാവാണ് യുവാവിനെ പറ്റിച്ചത്. കാജൽ അഗർവാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം. യുവാവിന്റെ അച്ഛന്റെ പരാതിയിൽ രാമനാഥപുരം പൊലീസ് നിർമാതാവിനെ അറസ്റ്റ് ചെയ്തു.

തന്റെ കൈയില്‍ നടിമാര്‍ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ച് തരാമെന്നും വിളിച്ചാള്‍ വ്യക്തമാക്കി. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓണ്‍ലൈനിലൂടെ അടക്കാന്‍ അറിയിച്ചു. അദ്ദേഹം അയച്ച് കൊടുത്ത ചിത്രങ്ങളില്‍ നിന്നും യുവാവ് തിരഞ്ഞെടുത്തത് കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ. അതിന് ശേഷം പേര് വിവരങ്ങളെല്ലാം സൈറ്റിലൂടെ കൈമാറി. വീണ്ടും അമ്പതിനായിരം രൂപയുടെ ആവശ്യവുമായി കോള്‍ വന്നു. ഇത് കൊടുത്താല്‍ നടിയെ നേരിട്ട് കാണിക്കാമെന്നായിരുന്നു വാഗ്ദാനം. പക്ഷെ പണം അടച്ചതിന് ശേഷം ചില അശ്ലീല സൈറ്റുകളുടെ ലിങ്കുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

ഇതോടെ താന്‍ പറ്റിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിഞ്ഞു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 75 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍വിളികള്‍ വന്നു. ഇല്ലെങ്കില്‍ ഈ വിവരങ്ങളെല്ലാം വെബ്‌സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നുമടക്കമുള്ള ഭീഷണികള്‍ വന്നു. ഒടുവില്‍ ഓണ്‍ലൈന്‍ വഴി 75 ലക്ഷം രൂപ കൊടുക്കാന്‍ യുവാവ് തയ്യാറാവുകയായിരുന്നു. വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അത് പുതുമുഖ സംവിധായകൻ മണികണ്ഠന്റേതാണെന്നു തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമാതാവ് ശരവണ കുമാർ ആണെന്നും മണികണ്ഠൻ പൊലീസിന് മൊഴി നൽകി. അങ്ങനെയാണ് ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍