UPDATES

സിനിമാ വാര്‍ത്തകള്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ആകാശഗംഗ’ വീണ്ടും എത്തുന്നു; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

1999ലാണ് ആകാശഗംഗ പുറത്തിറങ്ങുന്നത്. ദിവ്യാ ഉണ്ണിയായിരുന്നു നായിക. കലാഭവന്‍ മണി, രാജന്‍ പി.ദേവ്, കല്‍പന, ജഗദീഷ്, സുകുമാരി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു

വിനയൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം
ആകാശഗംഗ 2 എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഹൊറര്‍ മൂഡിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2. മോഹന്‍ലാലിനെ നായകനാക്കി ചിത്രമെടുക്കാനുള്ള ഒരുക്കത്തിലാണ് വിനയന്‍.

1999ലാണ് ആകാശഗംഗ പുറത്തിറങ്ങുന്നത്. ദിവ്യാ ഉണ്ണിയായിരുന്നു നായിക. കലാഭവന്‍ മണി, രാജന്‍ പി.ദേവ്, കല്‍പന, ജഗദീഷ്, സുകുമാരി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വന്‍വിജയമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍