UPDATES

സിനിമാ വാര്‍ത്തകള്‍

ഫ്രഞ്ച് ത്രില്ലെർ ‘നുഇറ്റ് ബ്ലാൻഷ്’; ബോളിവുഡ് റീമേക്കിൽ അഭിഷേക് ബച്ചൻ?

ചിത്രത്തിന്റെ അമേരിക്കൻ റീമേക്ക് റൈറ്റ് പ്രശസ്ത നിർമ്മാണ കമ്പനിയായ വാർണർ ബ്രോസ്  സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. കൂടാതെ ‘സ്ലീപ്‌ലെസ്സ് നൈറ്റ്’ എന്ന പേരിൽ ചിത്രം ഹോളിവുഡിൽ റിലീസ് ചെയ്തിരുന്നു.

സൂപ്പർഹിറ്റ് ഫ്രഞ്ച് ചിത്രം ‘നുഇറ്റ് ബ്ലാൻഷ്’ ബോളിവുഡിലേക്ക് റീമാകെ ചെയ്യുന്നു. ‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിന്റെ നിർമ്മതാവായ ഷാജിലേഷ് ആർ.സിംഗ് ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അഭിഷേക് ബച്ചൻ എത്തും എന്നാണ് റിപോർട്ടുകൾ.

അധോലോക പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അഭിഷേക് ബച്ചനെ ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തിനായി താര ദമ്പതികളായ അഭിഷേക് ബച്ചനേയും ,ഐശ്വര്യ റായിയെയും സമീപിച്ചതായി റിപോർട്ടുകൾ ഉണ്ട്. ഡ്രഗ് മാഫിയുടെയും അധോലോകത്തിന്റെയും കഥപറഞ്ഞ ‘നുഇറ്റ് ബ്ലാൻഷ്’ മികച്ച വിജയം നേടിയ ഫ്രഞ്ച് ചിത്രമായിരുന്നു. ചിത്രം ബോളിവുഡിലേക് എത്തുമ്പോൾ സാധ്യതകളും പ്രതീക്ഷകളും ഏറെയാണ്.

ഒട്ടേറെ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ അമേരിക്കൻ റീമേക്ക് റൈറ്റ് പ്രശസ്ത നിർമ്മാണ കമ്പനിയായ വാർണർ ബ്രോസ്  സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. കൂടാതെ ‘സ്ലീപ്‌ലെസ്സ് നൈറ്റ്’ എന്ന പേരിൽ ചിത്രം ഹോളിവുഡിൽ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ വളരെ പ്രാധാന്യമുള്ള ഒരു വില്ലൻ കഥാപത്രം തന്നെയാണ് ചിത്രത്തിലുള്ളത്. അതുകൊണ്ട് തന്നെ മികച്ച ഒരു താരത്തെ തന്നെ ഈ റോളിലേക്ക് കൊണ്ടുവരേണ്ടതുണ്ടന്നും ,മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും അഭിഷേക് ബച്ചൻ അറിയിച്ചതായും വാർത്തകൾ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍