UPDATES

സിനിമാ വാര്‍ത്തകള്‍

പേരൻപ‌് ഐഎംഡിബി റേറ്റിഗും ചില ചോദ്യങ്ങളും

ലോക വ്യാപകമായി ചർച്ചചെയ്യപ്പെട്ട ‘ഷോശാന്ക് റിഡമ്ബ്ഷന്‍’ എന്ന ചിത്രത്തേക്കാൾ റേറ്റിംഗ് ആണ് പേരൻപിന് ഉള്ളത്

സിനിമ നിരൂപകരും ആസ്വാദകരും ഒരേപോലെ ആശ്രയിക്കുന്ന ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ ആണ് ഐഎംഡിബി. ഐഎംഡിബി റേറ്റിംഗ് അടിസ്ഥാനത്തിൽ ആഗോളതലത്തിൽ തന്നെ സിനിമകൾ വിലയിരുത്തപ്പെടുന്നു. കൂടാതെ ഐഎംഡിബി റേറ്റിംഗ് അടിസ്ഥാനത്തിൽ സിനിമ കാണാൻ പോകുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആണ്. എന്നാൽ ഈ ഐഎംഡിബിയുടെ റേറ്റിംഗ് എന്ത് അടിസ്ഥാനത്തിലാണ്? എങ്ങനെയാണ് ഐഎംഡിബി ചിത്രങ്ങളെ വിലയിരുത്തുന്നത്? ഐഎംഡിബിയുടെ റേറ്റിംഗിന്റെ പ്രസക്തി എന്താണ് ? എന്ന ചോദ്യങ്ങൾ പലപ്പോഴായി ഉയർന്നു കേൾക്കുന്നു .

1990 ൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് എന്ന പേരിൽ സ്ഥാപിതമായ ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ ആണ് ഐഎംഡിബി. ഈ വെബ്‌സൈറ്റിയിൽ അക്കൗണ്ട് എടുത്ത് അംഗങ്ങൾ ആകുന്ന ഏതു വ്യക്തിക്കും ഒരു ചിത്രത്തെ റേറ്റ് ചെയ്യാം. ഇത്തരത്തിൽ ലഭിക്കുന്ന റേറ്റിംഗ് ന്റെ വെയ്റ്റഡ് ആവറേജ് ആണ് ഒരു ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്. ലോകവ്യാപകമായി ഒട്ടേറെ പ്രേക്ഷകർ സിനിമ കണ്ടു തങ്ങളുടെ റേറ്റിംഗ് ഇവിടെ രേഖപെടുത്തുന്നു.

മമ്മൂട്ടി നായകനായ ‘പേരൻപ‌്’ എന്ന തമിഴ് ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ് ആണ് ഇപ്പോൾ കേരളത്തിൽ ചർച്ചയാകുന്നത്. ഐഎംഡിബി ലിസ്റ്റ് പ്രകാരം ‘ദി ഷോശാന്ക് റിഡമ്ബ്ഷന്‍’ (9.3/10) എന്ന ചിത്രമാണ് ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് എന്നാൽ നിലവിൽ 9.8/10 റേറ്റിംഗ് ആണ് പേരൻപിന് ലഭിച്ചിരിക്കുന്നത്.

ലോക വ്യാപകമായി ചർച്ചചെയ്യപ്പെട്ട ‘ഷോശാന്ക് റിഡമ്ബ്ഷന്‍’ എന്ന ചിത്രത്തേക്കാൾ റേറ്റിംഗ് ആണ് പേരൻപിന് ഉള്ളത്. എന്നാൽ ഷോശാന്ക് റിഡമ്ബ്ഷന്‍ എന്ന ചിത്രത്തിന് രണ്ട് ലക്ഷത്തിലധികം ആളുകൾ റേറ്റിംഗ് രേഖപെടുത്തിയപ്പോൾ അയ്യായിരം പേരാണ് പേരൻപിന് റേറ്റ് ചെയ്തിട്ടുള്ളത്. ഏതൊരു വ്യക്തിക്കും ഐഎംഡിബിയുടെ സൈറ്റിൽ റേറ്റിംഗ് രേഖപെടുത്താമെന്നിരിക്കെ ഐഎംഡിബിയുടെ റേറ്റിംഗിന്റെ പ്രസക്തി എന്താണ് ?

ഐഎംഡിബിയുടെ 50 മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ആകെ ഇടം നേടിയിട്ടുള്ളത് ‘ധങ്കൽ’ എന്ന ഇന്ത്യൻ ചിത്രം മാത്രമാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ സിനിമക്ക് ഐഎംഡിബിയുടെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ കഴിയാതെ പോകുന്നത് എന്ന് കൂടി പരിശോധിക്കണം. അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ ഇന്ത്യൻ ചിത്രങ്ങൾ ശ്രദ്ധനേടിയട്ടുണ്ടെങ്കിലും ഐഎംഡിബിയിൽ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ അവയൊന്നുമില്ല. എന്നാൽ കൂടുതൽ റേറ്റിംഗ് നേടിയ ഇന്ത്യൻ ചിത്രങ്ങൾ ,മലയാള ചിത്രങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ഈ സൈറ്റിൽ ഉണ്ട്.

ഒരു ചിത്രത്തിന് റേറ്റിംഗ് ഉണ്ടാക്കുകയെന്നത് വളരെ എളുപ്പമായ കാര്യമായും പലരും ചൂണ്ടിക്കാണിക്കുന്നു. സൂപ്പർ താര ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ആരാധകരുടെ നേതൃത്വത്തില്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രത്തിന് റേറ്റിംഗ് ഉയർത്തൽ കൂട്ടത്തോടെ ഐഎംഡിബിയിൽ റേറ്റ് ചെയ്യുന്നതും ഇന്ന് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐഎംഡിബി റേറ്റിംഗിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്.

ഐഎംഡിബി റേറ്റിംഗിൽ റെക്കോർഡ‌് തിരുത്താനൊരുങ്ങി മമ്മൂട്ടിയുടെ പേരൻപ‌്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍