UPDATES

സിനിമാ വാര്‍ത്തകള്‍

വിശ്വാസവും ഭരണ ഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ടതല്ല: ശബരിമല വിഷയത്തിൽ അജു വർഗീസ്

പത്രമാദ്ധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ്

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത് യുവ നടൻ അജു വർഗീസ്. വിശ്വാസവും ഭരണ ഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലന്ന് അജു വർഗീസ്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടൻ അജു നിലപാട് വ്യക്തമാക്കിയത്.

‘ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവർത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തിൽ എനിക്ക് കാര്യമായ അറിവില്ല. പത്രമാദ്ധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റർവ്യൂ ഞാൻ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങൾ ശബരിമലയിൽ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്‌ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്’.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍