UPDATES

സിനിമാ വാര്‍ത്തകള്‍

ചിലരുടെ സൗഹൃദം തിരിച്ചറിയാൻ പറ്റി; ‘അത് വെറും പൊട്ടത്തേങ്ങയാണ്’: അലൻസിയർ

‘എന്റെ പെരുമാറ്റം മോശമായി എന്നു തോന്നിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ അവരോട് മാപ്പു പറഞ്ഞ ആളാണ്. പരസ്യമായി മാപ്പു പറയണമെന്നും പറഞ്ഞപ്പോഴും, ഒരു തവണ പറഞ്ഞയാളാണ്’

ഹോളിവുഡിൽ തുടങ്ങിയ മീടൂ ക്യാമ്പയിൻ ക്യാംപെയിന്‍ മോളിവുഡിലും ചലനങ്ങൾ സൃഷ്ട്ടിച്ചു. നടന്‍ അലന്‍സിയറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഏറെ ചർച്ചയായിരുന്നു. അലന്‍സിയറില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യാ ഗോപിനാഥാണ് രംഗത്തെത്തിയത്.

എന്നാൽ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, നേരത്തെ തന്നെ അവരോട് താൻ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലൻസിയർ പറയുന്നു. പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളിൽ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

‘എന്റെ പെരുമാറ്റം മോശമായി എന്നു തോന്നിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ അവരോട് മാപ്പു പറഞ്ഞ ആളാണ്. പരസ്യമായി മാപ്പു പറയണമെന്നും പറഞ്ഞപ്പോഴും, ഒരു തവണ പറഞ്ഞയാളാണ്. പിന്നെന്തിനാ മറച്ചു വയ്‌ക്കുന്നേ എന്നു വിചാരിച്ചു. വളരെ സത്യസന്ധമായി തന്നെയാണ് മാപ്പ് പറഞ്ഞത്. ആ കുട്ടിക്ക് ഫീൽ ചെയ്‌തതു പോലെ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളിൽ എന്റെ വർത്തമാനവും സൗഹാർദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നിൽ നിന്നുണ്ടായപ്പോൾ ഞാൻ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്’- അലൻസിയർ പറയുന്നു.

വിവാദമുണ്ടായ ദിവസങ്ങളിൽ ബിജു മേനോൻ ചിത്രത്തിലായിരുന്നു താനെന്നും. സഹപ്രവർത്തകരിൽ നിന്നും തനിക്ക് ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും അലൻസിയർ വ്യക്തമാക്കി. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍ സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്ന് അലന്‍സിയര്‍ പറയുന്നു.

മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്‌കരൻ പറഞ്ഞിരുന്നു. ‘മീടൂ വളരെ സീരിയസ്സായി കാണേണ്ട ഒട്ടും തമാശയല്ലാത്ത ഒരു മൂവ്മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ ആരോപണം വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല,’ എന്നായിരുന്നു ശ്യാം അന്ന് പറഞ്ഞത്.

എന്നാൽ കുറച്ച് കാലങ്ങളായി മാത്രം അറിയാവുന്ന സുഹൃത്തുക്കൾ തന്നെ പിന്തുണച്ചപ്പോൾ മുപ്പതു കൊല്ലം മുന്നേ പരിചയമുള്ളവർ തന്നെ തള്ളി പറഞ്ഞത് ഏറെ വേദനപ്പിച്ചെന്നും, തിരിച്ചറിവുകൾ നൽകിയെന്നും അദ്ദേഹം പറയുന്നു.

‘സൗഹൃദം തേങ്ങയാണ് മാങ്ങയാണ് എന്ന് പറഞ്ഞു മാറുമ്പോഴും, ചിലരുടെ മൗനവും എന്നെ വേദനപ്പിച്ചു. സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞവരുടെ സൗഹൃദം തിരിച്ചറിയാൻ പറ്റി. അത് തേങ്ങാകൊലയാണ്, അത് വെറും പൊട്ടത്തേങ്ങയാണ്’- അലൻസിയർ പറയുന്നു

 

‘അലന്‍സിയർ സന്ധി സംഭാഷണത്തിന് വന്നപ്പോൾ വിട്ടുവീഴ്ച ചെയ്തില്ല; സൗഹൃദമല്ല, മാനവികതയാണ് വലിയ കാര്യം’: ഡബ്ല്യുസിസി സമ്മേളനത്തിൽ ശ്യാംപുഷ്കരൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍