UPDATES

സിനിമാ വാര്‍ത്തകള്‍

കിംഗ് ഫിഷ്; അനൂപ് മേനോന്‍ സംവിധായകനാകുന്നു

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ എഴുത്തുകാരന്‍ കൂടിയാണ് അനൂപ് മേനോന്‍

അനൂപ് മേനോന്‍ സംവിധായകനാകുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്വന്തമായി മേല്‍വിലാസം നേടിയെടുത്ത അനൂപ് മേനോന്‍ സംവിധായകന്‍ ആകുന്ന വിവരം താരം തന്റെ ഫെയ്‌സ്ബുകക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കിംഗ് ഫിഷ് എന്നാണ് ചിത്രത്തിന്റെ പേര്. വി കെ പ്രകാശ് ആയിരുന്നു കിംഗ് ഫിഷ് സംവിധാനം ചെയ്യേണ്ടിയിരുന്നതെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുമൂലം അദ്ദേഹത്തിന് അസൗകര്യം വന്നതോടെയാണ് താന്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാകുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു. പ്രേക്ഷകര്‍ക്ക് മികച്ചൊരു എന്റര്‍ടെയ്ന്‍മെന്റ് നല്‍കാനായിരിക്കും കിംഗ് ഫിഷിലൂടെ താന്‍ ശ്രമിക്കുകയെന്നും തന്റെ കഴിവിന്റെ പരമാവധി ഇതൊരു മികച്ച ചിത്രമാക്കാന്‍ ഉപയോഗിക്കുമെന്നും അനൂപ് മേനോന്‍ കുറിക്കുന്നു.

2002ല്‍ വിനയന്റെ സംവിധാനത്തില്‍ ഇറങ്ങിയ കാട്ടുചെമ്പകത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് അനൂപ് മേനോന്‍ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നടനെന്ന നിലയില്‍ പേരെടുത്ത അനൂപ് മേനോന്‍ ആദ്യമായി തിരക്കഥ രചിച്ച ചിത്രം പകല്‍ നക്ഷത്രങ്ങളായിരുന്നു. കോക്‌ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദി ഡോള്‍ഫിന്‍സ്, ലാവണ്ടര്‍, എന്റെ മെഴുതിരിയത്താഴങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചു. ബ്യൂട്ടിഫുളും കോക് ടെയ്‌ലും വന്‍വിജയങ്ങളായി. ഗാനരചയിതാവ് എന്ന നിലയിലും അനൂപ് സിനിമയില്‍ ശ്രദ്ധേയനാണ്. ബ്യൂട്ടിഫുളിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. നമുക്ക് പാര്‍ക്കാം, ബഡി എന്നീ ചിത്രങ്ങള്‍ക്കും അനൂപ് ഗാനരചന നിര്‍വഹിച്ചിരുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍