UPDATES

സിനിമാ വാര്‍ത്തകള്‍

തമിഴ് നടൻ ആര്യയുടെ വിവാഹം; റിയാലിറ്റി ഷോ വിവാദം വീണ്ടും ചർച്ചയാകുന്നു

നേരത്തെ തന്നെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

തമിഴ് സിനിമ ആസ്വാദകർക്കൊപ്പം മലയാളി പ്രേക്ഷകർക്കും പ്രിയങ്കരനായി മാറിയ താരമാണ് ആര്യ. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ തമിഴകത്ത് ചർച്ചയാകുന്നത്. തെന്നിന്ത്യന്‍ യുവ നടി സയേഷയാണ് ആര്യയുടെ വധു ആകുന്നത് എന്നാണ് റിപോർട്ടുകൾ. നേരത്തെ തന്നെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിവാഹ-പ്രണയ വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു.ഹൈദരാബാദിൽ വെച്ച് മാര്‍ച്ചിലാകും താര വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹ തീയതിയടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും വാർത്തകൾ ഉണ്ട്.

എന്നാൽ അതേസമയം വധുവിനെ കണ്ടെത്താൻ വേണ്ടി നേരത്തെ ആര്യ നടത്തിയ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഈ സാഹചര്യത്തിൽ കൂടുതൽ സജീവമാവുകയാണ്. റിയാലിറ്റി ഷോയില്‍ വിജയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍