UPDATES

സിനിമാ വാര്‍ത്തകള്‍

‘രാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാൻ ആരെയും സമ്മതിച്ചിട്ടില്ല’; ബൈജു പറയുന്നു

‘പിന്നെ വേറൊരു കാര്യമുണ്ട്, ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജൊന്നുമല്ല ഇപ്പോൾ’

പൃഥ്വിരാജ് ആദ്യമായ് സംവിധാനം ചെയ്‌ത ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം രണ്ടു ദിനങ്ങൾ പിന്നിടുമ്പോൾ മികച്ച പ്രകടനമാണ് ബോക്സ്ഓഫീസിലും കാഴ്ച്ചവെക്കുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുയാണ് നടൻ ബൈജു. തിരുവനന്തപുരം സ്ളാംഗുമായി രാഷ്‌‌ട്രീയക്കാരന്റെ വേഷത്തിൽ അരങ്ങുതകർത്ത മുരുകനെ ചിത്രം കണ്ടവരാരും മറക്കില്ല.

പൃഥ്വിരാജ് എന്തു പറഞ്ഞോ അതുമാത്രമെ ലൂസിഫറിൽ താൻ അഭിനയിച്ചിട്ടുള്ളുവെന്നും, പൃഥ്വിരാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാൻ ആരെയും രാജു സമ്മതിച്ചിട്ടില്ലന്നും പറയുകയാണ് ബൈജു. കേരള കൗമദിയോട് ആയിരുന്നു ബൈജുവിന്റെ ഈ പ്രതികരണം

രാജു അനങ്ങാൻ സമ്മതിച്ചിട്ടില്ല. രാജു പറയുന്നതല്ലാതെ ഒരുസംഭവം നമ്മളെ കയ്യിൽ നിന്ന് ചെയ്യാൻ രാജു സമ്മതിക്കത്തില്ല. ചേട്ടാ…അതുവേണ്ടാ…അതുവേണ്ടാ…എന്നുപറയും. പിന്നെ വേറൊരു കാര്യമുണ്ട്, ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജൊന്നുമല്ല ഇപ്പോൾ. ചേട്ടാ അതുവേണ്ടാ…എന്നുപറയുമ്പോൾ, ശ്ശേ..എന്നാലും രാജു എന്നുപറയാൻ നമുക്ക് തോന്നില്ല. ഒരു ഡയറക്‌ടറുടേതായ അത്… കീപ്പ് അപ്പ് ചെയ്‌തു തന്നെയാണ് രാജു സെറ്റിലുണ്ടായിരുന്നത്. എനിക്കു തോന്നുന്നില്ല ലാലേട്ടനെ കൊണ്ടും കൈയീന്നെന്തേലും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന്.നടക്കില്ല. രാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാൻ ആരെയും രാജു സമ്മതിച്ചിട്ടില്ല’- ബൈജു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍