UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകൻ സുഗീതും ദിലീപും ആദ്യമായി ഒന്നിക്കുന്നു; ക്രിസ്തുമസ് റിലീസായി ഒരുങ്ങുന്നത് ഒരു കോമഡി എന്റെർറ്റൈനെർ

കി​നാ​വ​ള്ളി​യാ​ണ് ​സു​ഗീ​ത് ​ഒ​ടു​വി​ൽ​ ​ചെ​യ്ത​ ​ചി​ത്രം

സംവിധയകാൻ സുഗീതും നടൻ ദിലീപും ആദ്യമായി ഒന്നിക്കുന്നു. ദി​ലീ​പി​നൊ​പ്പം​ ​ഒ​രു​ ​സം​ഘം​ ​കു​ട്ടി​ക​ളും​ ​അ​ഭി​നേ​താ​ക്ക​ളാലായി എത്തുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. ഊ​ട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് റിപോർട്ടുകൾ. കി​നാ​വ​ള്ളി​യാ​ണ് ​സു​ഗീ​ത് ​ഒ​ടു​വി​ൽ​ ​ചെ​യ്ത​ ​ചി​ത്രം. ദി​ലീ​പി​ന്റെ​ ​ക്രി​സ്‌മ​സ് റിലീസായി ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപോർട്ടുകൾ.

ജാ​ക്ക് ​ഡാ​നി​യ​ൽ​ എന്ന ചിത്രമായാണ് ദിലീപിന്റേതായി ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നത് . കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.അ​ഞ്ജു​ ​കു​ര്യ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​സി​നി​മ​യി​ൽ​ ​ത​മി​ഴ് ​ന​ട​ൻ​ ​അ​ർ​ജു​നും​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ജ​യ​സൂ​ര്യ​യാ​ണ് ​ജാ​ക്ക് ​ഡാ​നി​യ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​ദി​ലീ​പി​ന് ​ഓ​ണ​ ​ചി​ത്ര​മി​ല്ല.​ഒ​ക്ടോ​ബ​റി​ൽ​ ​ജാ​ക്ക് ​ഡാ​നി​യ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​രാ​മ​ച​ന്ദ്ര​ബാ​ബു​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്രൊ​ഫ​സ​ർ​ ​ഡി​ങ്ക​ൻ​ ​ദി​ലീ​പി​ന് ​പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.​ജാ​ക്ക് ​ഡാ​നി​യ​ലി​ന് ​ശേ​ഷം​ ​ഡി​ങ്ക​ന്റെ​ ​ഷൂ​ട്ടിം​ഗി​ലേ​ക്ക് ​ക​ട​ക്കും.​അ​തി​ന് ​ശേ​ഷം​ ​ദി​ലീ​പ് ​ഉ​ട​ൻ​ ​ചെ​യ്യു​ന്ന​ത് ​നാ​ദി​ർ​ഷയു​ടെ​ ​ചി​ത്ര​മാ​ണ്.​ ​പ​റ​ക്കും​ ​പ​പ്പ​ൻ,​പി​ക്ക്​പോ​ക്ക​റ്റ് ​എ​ന്നീ​ ​സി​നി​മ​ക​ളി​ലും​ ​ദി​ലീ​പ് ​ഈ​ ​വ​ർ​ഷം​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​പ​റ​ക്കും​ ​പ​പ്പ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​വി​യാ​ൻ​ ​വി​ഷ്ണു​വാ​ണ്.​ ​കാ​ർ​ണി​വ​ൽ​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ് ​സും​ ​ദി​ലീ​പി​ന്റെ​ ​ഗ്രാ​ൻ​ഡ് ​പ്രൊ​ഡ​ക് ​ഷ​നും​ ​ചേ​ർ​ന്നാ​ണ് ​പ​റ​ക്കും​ ​പ​പ്പ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ത്. പി.​ബാ​ല​ച​ന്ദ്ര​കു​മാ​റാ​ണ് പി​ക്ക് ​പോ​ക്ക​റ്റ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍