UPDATES

സിനിമാ വാര്‍ത്തകള്‍

ഒരാളെയും അണ്ടർ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയിൽ നിന്ന് ഞാൻ പഠിച്ചത്: ദിലീപ്

‘ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയിൽ സിനിമകൾ ചെയ്യുന്നുണ്ട് . ഡിജിറ്റൽ റെവല്യൂഷൻ വന്നതോടെ മൊബൈൽ ക്യാമറയിൽ വരെ സിനിമ ചെയ്യാം. മാത്രമല്ല ഇപ്പോഴത്തെ തലമുറ ടെക്‌നിക്കലി വളരെ ബ്രില്യന്റ് ആണ്’

ആരെയും വിലകുറച്ചു കാണരുതെന്നാണ് താൻ സിനിമയിൽ നിന്ന് പഠിച്ചതെന്ന് നടൻ ദിലീപ്. താരത്തിന്റെ പുതിയ ചിത്രമായ ശുഭരാത്രിയെ കുറിച്ചുള്ള സംസാരത്തിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് സിനിമ ചെയ്യുന്നുണ്ട്. നമുക്കത് പറ്റുമെങ്കിൽ ആസ്വദിക്കാം. ആരുടെയും കഴിവുകൾ മോശമാണെന്ന് പറയാൻ നമുക്ക് അവകാശമില്ലെന്നും, ഒരാളെയും അണ്ടർ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് താൻ സിനിമയിൽ നിന്ന് പഠിച്ചതെന്നും ദിലീപ് പറയുന്നു.

‘ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയിൽ സിനിമകൾ ചെയ്യുന്നുണ്ട് . ഡിജിറ്റൽ റെവല്യൂഷൻ വന്നതോടെ മൊബൈൽ ക്യാമറയിൽ വരെ സിനിമ ചെയ്യാം. മാത്രമല്ല ഇപ്പോഴത്തെ തലമുറ ടെക്‌നിക്കലി വളരെ ബ്രില്യന്റ് ആണ്. അവർക്ക് സിനിമ ചെയ്യാൻ ഈസിയാണിപ്പോൾ. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് സിനിമ ചെയ്യുന്നുണ്ട്. നമുക്കത് പറ്റുമെങ്കിൽ ആസ്വദിക്കാം. അല്ലെങ്കിൽ നമുക്കത് നന്നായി തോന്നിയില്ല എന്നു പറയാം. അയാളുടെ കഴിവുകൾ മോശമാണെന്ന് പറയാൻ നമുക്കാർക്കും അവകാശമില്ല. ഒരാളെയും അണ്ടർ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയിൽ നിന്ന് ഞാൻ പഠിച്ചിട്ടുള്ളത്. നമ്മൾ ആരെയൊക്കെ കളിയാക്കാൻ പോയിട്ടുണ്ടോ പിന്നീട് അവന്റെ പിറകെ തന്നെ പോകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്’ – ദിലീപ് പറഞ്ഞു

വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’ എന്ന ചിത്രം ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ മുഹമ്മദ് എന്ന കഥാപാത്രമായി സിദ്ദിഖും കൃഷ്ണൻ എന്ന കഥാപാത്രമായി ദിലീപും അഭിനയിക്കുന്നു.നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍