UPDATES

സിനിമാ വാര്‍ത്തകള്‍

തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 79 വയസായിരുന്നു

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 79 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്കാരം നടക്കും.

മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ”ഉതിര്‍പ്പൂക്കള്‍ ‘ ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം.  പുതുമൈപിത്തന്റെ  ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടി അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയുടെ തെറി എന്ന സിനിമയിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് നടനെന്ന നിലയിലും ഒരുപാട് പ്രശംസ നേടി കൊടുത്തിരുന്നു.

സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിട്ട് 1981-ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക്  ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.  അരവിന്ദ് സ്വാമി അഭിനയിച്ച് 2006 ല്‍ പുറത്തിറങ്ങിയ ‘ശാസനം’ ആണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍