UPDATES

സിനിമാ വാര്‍ത്തകള്‍

‘തീര്‍ച്ഛയായും എനിയ്ക്കും നൂറ് ശതമാനം ആഗ്രഹമുണ്ട്’; മോഹൻലാലിന് പിന്നാലെ ജയറാമും സംവിധായകനാകുന്നു

പക്കാ കൊമേഴ്ഷ്യൽ ഫിലിമായിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയായിരിക്കും താൻ ചെയ്യുകയെന്ന് ജയറാം പറയുന്നു

പൃഥ്വിരാജിനും മോഹൻലാലിനും പിന്നാലെ സംവിധായകനാകാൻ ഒരുങ്ങി നടൻ ജയറാമും. സിനിമ സംവിധാനം ചെയ്യണമെന്ന് നൂറ് ശതമാനം ആഗ്രഹമുണ്ടെന്നും. ആദ്യ ചിത്രം ഒരു കമേഴ്‌സ്യല്‍ സിനിമയായിരിക്കലിന്നും ജയറാം പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനാകാനുള്ള തന്റെ ആഗ്രഹം താരം വെളിപ്പെടുത്തിയത്.

സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. പക്കാ കൊമേഴ്ഷ്യൽ ഫിലിമായിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയായിരിക്കും താൻ ചെയ്യുകയെന്ന് ജയറാം പറയുന്നു.

“സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പം പരിപാടിയൊന്നുമല്ല. ഒരു കപ്പലിന്റെ ക്യാപ്റ്റന്‍ ആവുക എന്ന് പറയുന്നത്.. പിന്നെ അതിന്റെ പ്രോസസ് എന്ന് പറയുന്നത് ഭയങ്കര വലുതാണ്, എന്നെ സംബന്ധിച്ചിടത്തോളം. അത് വളരെ നിസ്സാരമാണെന്ന് തോന്നുന്നവരുണ്ടാവാം പുതിയ തലമുറയില്‍. പക്ഷേ എന്നെ സംബന്ധിച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറയുന്നത് വലിയ ആഗ്രഹമാണ്. അടുത്തകാലത്ത് ഒരുപാട് പേര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്തു. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ പോകുന്നു. തീര്‍ച്ഛയായും എനിയ്ക്കും നൂറ് ശതമാനം ആഗ്രഹമുണ്ട് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്. അത് ചിലപ്പൊ ഒരു പക്കാ കമേഴ്‌സ്യല്‍ സിനിമയൊന്നും ആവില്ല. എന്റെ മനസിലെ സങ്കല്‍പത്തിലുള്ള ഒരു സിനിമയായിരിക്കും അത്. അത് എന്താണെന്നൊന്നും ഞാനിപ്പൊ പറയുന്നില്ല. അത് ഭയങ്കരമായിട്ട് ഓടുന്ന സിനിമയൊന്നും ആയിരിക്കില്ല. എന്നാലും മലയാളി പ്രേക്ഷകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിച്ചുവെക്കാവുന്ന ഒരു സിനിമയായിരിക്കും. ഇപ്പോള്‍ സിനിമകള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിന്റെ തിരക്കാണ്. അത് കഴിഞ്ഞാല്‍ തീര്‍ച്ഛയായും ആ സിനിമ ചെയ്യണമെന്നുള്ളത് നൂറ് ശതമാനം ജീവിതത്തിലെ ഒരു ആഗ്രഹമാണ്-” ജയറാം പറഞ്ഞു.

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍