UPDATES

സിനിമാ വാര്‍ത്തകള്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബയോടോയ്‌ലറ്റുകൾ; മുഴുവൻ ചെലവും ഏറ്റെടുത്ത് ജയസൂര്യ

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ചത്.

പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബയോടോയ്‌ലറ്റുകൾ നൽകി നടൻ ജയസൂര്യ. പ്രളയക്കെടുതി രൂക്ഷമായ വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്‌ലെറ്റുകൾ വീതമാണ് നൽകുന്നത്. ഇതിന്റെ മുഴുവൻ ചെലവും ജയസൂര്യ വഹിക്കും.

ആയിരക്കണക്കിന് ആളുകളാണ് ജില്ലകളിലെ ഓരോ ക്യാമ്പുകളിലുമായി കഴിയുന്നത്. അതിനാൽ തന്നെ ഇത്രയും ആളുകൾക്ക് വേണ്ടത്ര ശൗചാലയങ്ങൾക്കുള്ള ദൗർലഭ്യമാണ് ഇവിടെയെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്.ഇത്തരം അവസ്ഥയ്ക്ക് പരിഹാരമായാണ് ടെംപററി ടോയ്‌ലെറ്റുകൾ എത്തിച്ച് നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്ന തരം ടോയ്‌ലറ്റുകളാണ് ഇത്. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് ആദ്യഘട്ടസഹായമായി പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ചത്. പുത്തുമലയില്‍നിന്ന് മാറിയവര്‍ അടക്കം 564 പേരാണ് സ്‌കൂളിലെ ക്യാമ്പിലുള്ളത്. ഇതില്‍ 240 പേര്‍ സ്ത്രീകളാണ്. 139 കുട്ടികളും 185 പുരുഷന്മാരും ആണ് ഉള്ളത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍