UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇനീം വേണം, ഇനീം വേണം’; സാമുവേലിനെ കളിയാക്കി നടന്‍ ജിനു ജോസഫ്, ലൈക് ചെയ്ത് സൗബിനും

താന്‍ വംശീയവിവേചനത്തിന് ഇരയായെന്നു പറഞ്ഞ സാമുവേല്‍ റോബിന്‍സനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഒരു കുറിപ്പിലൂടെയാണ് ജിനു സാമുവേലിനെ പരിഹസിക്കുന്നത്. താന്‍ വംശീയവിവേചനം നേരിട്ടുവെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ വഞ്ചിക്കപ്പെട്ടുമെന്നും പറഞ്ഞ സാമുവേലിനെ കളിയാക്കുന്ന തരത്തില്‍ ജിനു എഴുതിയ ഈ കുറിപ്പില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ സാഹിര്‍ ലൈക്ക് ചെയ്തിരിക്കുന്നു എന്നതും ഏറെ ഗൗരവമാണ്. വംശീയ വിവേചനം എന്ന ആരോപണവും അതിന്റെ പേരില്‍ ഉയര്‍ത്തിയ പ്രതിഫല വിഷയവും അടിസ്ഥാനമില്ലാത്തതാണെന്നും സാമുവേലിന്റെ അത്യാഗ്രഹമാണ് ഇതെല്ലാം കാണിക്കുന്നതെന്നും ധ്വനിവരുന്ന തരത്തിലാണ് ജിനുവിന്റെ പോസ്റ്റ്. തന്റെ തൊലിയുടെ നിറം കറുത്തതായതുകൊണ്ടാണ് തനിക്ക് അവഗണ നേരിട്ടതെന്ന സാമൂവേലിന്റെ വിഷമത്തേയും ജിനു രൂക്ഷമായി പരിഹസിക്കുകയാണ്.

ഇങ്ങനെയാണ ജിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഞാന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും നിര്‍മാതാക്കളോടും, ഷൂട്ടിംഗിനു മുമ്പ് കരാര്‍ നിശ്ചിച്ചയിച്ച പ്രതിഫലത്തിന്റെ കാര്യം മറന്നേക്കുക, എനിക്ക് കൂടുതല്‍ വേണം, സമീര്‍ താഹിര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്…ആ ചിത്രങ്ങളെല്ലാം വന്‍വിജയങ്ങളായിരുന്നു. എനിക്ക് കൂടുതല്‍ വേണം.. ഇനീം വേണം..ഇനീം വേണം, ഇനീം വേണം… എനിക്ക് കുറഞ്ഞ പ്രതിഫലമാണ് കിട്ടിയിരുന്നത്. എന്റെ തൊലിയുടെ നിറം തവിട്ട് ആയിപ്പോയതിനാല്‍ എന്റെ ആദ്യ സിനിമയ്ക്ക് പ്രതിഫലം പോലും കിട്ടിയില്ല. അതിനുശേഷമുള്ള ചില സിനിമകള്‍ക്ക് ആകെപ്പാടെ കിട്ടിയത് പതിനായിരം രൂപയാണ്. ഇനീം വേണം ഇനീം വേണം…

വംശവെറിക്ക് വിധേയനായെന്നും തനിക്ക് മറ്റുള്ളവരെക്കാള്‍ തീരെ കുറഞ്ഞ പ്രതിഫലം തന്ന് വഞ്ചിച്ചെന്നുമുള്ള സാമുവേല്‍ റോബിന്‍സണ്‍ സുഡാനി ഫ്രം നൈജീരിയ എന്ന മലയാള ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണത്തില്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ന്യായീകരിക്കാന്‍ വേണ്ടി ജിനു ജോസഫ് എന്ന നടന്‍ നടത്തിയിരിക്കുന്ന ഈ ക്രൂരമായ പരിഹാസത്തെ ലൈക്ക് ചെയ്ത് പിന്തുണയ്ക്കുക വഴി, സൗബിനെപ്പോലുള്ളവരും സാമുവേലിനെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുകയാണെന്നാണ് കാണേണ്ടി വരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കെതിരേയല്ല, ആ സിനിമയുടെ നിര്‍മാതാക്കളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അവഗണകള്‍ക്കെതിരേയാണ് താന്‍ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തിയതെന്ന് സാമൂവേല്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഇവിടെ ഭൂരിപക്ഷവും സാമുവേലിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും സാമൂവേല്‍ ഒരിക്കലും വംശീവിവേചനത്തിനും വാഗ്ദാനലംഘനത്തിനും ഇരയായിട്ടില്ലെന്നും പറയുന്നവരാണ്. സാമുവേല്‍ മറ്റാരക്കെയാലോ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെയാണ് ജിനുവിന്റെതുപോലെ വംശീയവിചേന പരാതികളെ പുച്ഛിക്കുന്ന പോസ്റ്റുകള്‍ക്ക് ലൈക്കുകള്‍ അടിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍