UPDATES

സിനിമാ വാര്‍ത്തകള്‍

ഇതുവരെ കണ്ടതില്‍ മികച്ചത് ‘കുമ്പളങ്ങി നൈറ്റ്‌സ്’; പക്ഷേ ഇനി വരുന്ന എല്ലാ അവാര്‍ഡുകളും ‘വലിയ പെരുന്നാൾ’ കൊണ്ടുപോവും: ജോജു ജോർജ് (വീഡിയോ)

മികച്ച നടനായി സൗബിനും,മികച്ച നടിയായി കുമ്പളങ്ങിയിലെ അന്ന ബെന്നിനെയും ജോജു തിരഞ്ഞെടുത്തു

നായകനായി എത്തിയ ജോസഫിന്റെ വലിയ വിജയത്തിന് ശേഷം ജോജു പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊറിഞ്ചു മറിയം ജോസും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. പൊറിഞ്ചുവിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

അടുത്തിടെ ‘വലിയ പെരുന്നാള്‍’ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ജോജു ജോര്‍ജ്ജ് പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്നുളള അവാര്‍ഡുകള്‍ എല്ലാം തൂത്തുവരാന്‍ പോകുന്ന സിനിമ വലിയ പെരുന്നാള്‍ എന്ന ചിത്രമാണെന്നാണ് ജോജു പറയുന്നത്. റെഡ് എഫ്.എംന് നൽകിയ അഭിമുഖത്തിലാണ് ജോജുവിന്റെ ഈ പരാമർശം.

ഈ വർഷത്തെ അവാർഡുകൾ നിർണയിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ എങ്ങനനെയായിരിക്കും ജോജു ജോർജ് എന്ന ജൂറിയുടെ അഭിപ്രായങ്ങൾ എന്ന ചോദ്യത്തിനാണ് ജോജു ഇങ്ങനെ പ്രതികരിച്ചത്. മികച്ച നടനായി സൗബിനും,മികച്ച നടിയായി കുമ്പളങ്ങിയിലെ അന്ന ബെന്നിനെയും ജോജു തിരഞ്ഞെടുത്തു. മികച്ച ചിത്രം കുമ്പളങ്ങി നെറ്റ്‌സ്. ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധയകനായി ജോജു പറഞ്ഞത് ശുഷിൻ ശ്യാമിനെ ആണ്. എന്നാൽ ഇനി വരുന്ന എല്ലാ അവാര്‍ഡുകളും തൂത്തുവാരാന്‍ പോകുന്നത് വലിയ പെരുന്നാള്‍ എന്ന ചിത്രമാണെന്നുമാണ് ജോജു പറയുന്നത്.

ഷെയിന്‍ നിഗം നായകനാവുന്ന വലിയ പെരുന്നാളില്‍ ജോജുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍