UPDATES

സിനിമാ വാര്‍ത്തകള്‍

14 വർഷത്തെ കാത്തിരിപ്പിന് അവസാനം; കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് ആൺ കുട്ടി പിറന്നു

സോഷ്യൽ മീഡിയയിലൂടെയാണ്‌ ചാക്കോച്ചൻ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ അച്ഛനായി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ചാക്കോച്ചൻ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. 2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ-പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് ആൺ കുട്ടി പിറന്നത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു” കുഞ്ചാക്കോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

 

View this post on Instagram

 

..?Blessed with a Baby Boy ?… Thank you all for your Prayers,Care & Love!!??? ??Jr.Kunchacko gives his Love to all?

A post shared by Kunchacko Boban (@kunchacks) on

സിനിമ ലോകത്ത് നിന്ന് തന്നെ നിരവധി പേർ ഈ സന്തോഷ വാർത്തക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍