UPDATES

സിനിമാ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ ഏറെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്; ഇഷ്ടം ക്രൈം ത്രില്ലറുകൾ: കുഞ്ചാക്കോ ബോബൻ

മിഥുനും താനും ചേർന്ന് ക്രൈം ത്രില്ലർ ചെയ്യുന്നു എന്ന് കേട്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.  എന്നാൽ ഞങ്ങളുടെ രണ്ടു പേരുടേയും പ്രിയപ്പെട്ട ജോൺർ ക്രൈം ആണെന്നും ചാക്കോച്ചൻ പറയുന്നു

മലയാളികളുടെ റൊമാന്റിക് ഹീറോയെന്ന ഇമേജിൽ ആണ് ഇന്നും കുഞ്ചാക്കോ ബോബൻ എന്ന നടൻ അറിയപ്പെടുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ ബോൾഡൻ കഥാപാത്രങ്ങളുമായിട്ടാണ് ചാക്കോച്ചൻ എത്തിയത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ജോണർ ചിത്രം ക്രൈം ത്രില്ലറാണെന്നും, മമ്മൂട്ടിയുടെ ഒരു കഥാപാത്രം താൻ ഏറെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്.

മിഥുനും താനും ചേർന്ന് ക്രൈം ത്രില്ലർ ചെയ്യുന്നു എന്ന് കേട്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.  എന്നാൽ ഞങ്ങളുടെ രണ്ടു പേരുടേയും പ്രിയപ്പെട്ട ജോൺർ ക്രൈം ആണെന്നും ചാക്കോച്ചൻ പറയുന്നു. അഞ്ചാം പാതിര എന്ന സിനിമയുടെ കഥ മിഥുൻ പറഞ്ഞപ്പോൾ തന്നെ മറ്റുള്ളവരെ പോലെ തനിക്കും ഇഷ്ടമായി. കഥയിലെ അടുത്ത നീക്കങ്ങൾ കണ്ടു പിടിക്കാൻ താൻ സമർത്ഥനാണ് എന്നായിരുന്നു തന്റെ വിശ്വാസം. എന്നാൽചിത്രത്തിൽ ഓരോ സർപ്രൈസും നൽകി മിഥുൻ എന്നെ ഞെട്ടിക്കുകയായിരുന്നു. അതുപോലുള്ള ട്വിസ്റ്റുകളാണ് ചിത്രത്തിൽ കാത്തുവെച്ചിരിക്കുന്നത്, ചാക്കോച്ചൻ പറഞ്ഞു.

തനിക്ക് ഏറെ ഇഷ്ട്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചും കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നു. ‘ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് മമ്മൂക്കയെ അനുകരിക്കാൻ താൻ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടിനുള്ളിൽ ഒരു കാവിമുണ്ടൊക്കെ ഉടുത്തായിരുന്നു നടന്നിരുന്നത്. അതുപോലെ യൂണിഫോമിന്റെ പോക്കറ്റിൽ ഒരു രഹസ്യ പോക്കറ്റൊക്കെ തുന്നിച്ചേർത്തിരുന്നു. എന്നീട്ട് എന്റെ ഫോട്ടോ ഉൾപ്പെടെ വിവരങ്ങൾ ചേർത്തു കൊണ്ട് ഒരു രഹസ്യ ഐഡി കാർഡും ഉണ്ടാക്കി കൊണ്ടായിരുന്നു നടത്തം’ -കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൂടാതെ കുട്ടിക്കാലത്ത് ഞാൻ ആരാകണമെന്ന് ആഗ്രഹിച്ചോ, ആ വേഷങ്ങളെല്ലാം തനിക്ക് സിനിമകളിലൂടെ ചെയ്യാൻ സാധിച്ചെന്നും താരം പറഞ്ഞു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആഞ്ചാം പാതിര ചാക്കോച്ചന്റെ കരിയറിലെ ഒരു വ്യത്യസ്ത കഥാപാത്രമായി അണിയറയിൽ ഒരുങ്ങുകയാണ്. മികച്ച ടീമാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഛായാഗ്രാഹകൻ ഷിജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവരുൾപ്പെടെയുള്ള നല്ലൊരു ടീമും ഈ ചിത്രത്തിനു പിന്നലുണ്ട്. കഥയിൽ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങളും ആവേശകരമായ നിമിഷങ്ങളുമുണ്ടെന്നും ചാക്കോച്ചൻ പറയുന്നു. ചിത്രത്തിന്റെ റീലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈവർഷം തന്നെ ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് റിപോർട്ടുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍