UPDATES

സോഷ്യൽ വയർ

‘ദൈവമേ നുണ പറയാന്‍ ഇടവരുത്തല്ലേ’ പ്രാര്‍ത്ഥന ഫലിച്ചു; പേരന്‍പിന്റെ പ്രീമിയര്‍ ഷോ കണ്ട ലാലിന്റെ പ്രതികരണം വൈറല്‍

മമ്മൂട്ടി മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നും ലാല്‍ തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി ചിത്രം പേരന്‍പ് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധ നേടിയ ചിത്രത്തെ കുറിച്ച്‌ നല്ല പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ഇപ്പോഴിത ചിത്ത്രിന്റെ പ്രീമിയര്‍ ഷോ കണ്ട നടന്‍ ലാലിന്റെ പ്രതികരണവും എത്തി.പ്രീമിയര്‍ ഷോ കണ്ട് നുണ പറയേണ്ടി വന്നില്ലെന്നും പേരന്‍പ് ശരിക്കും  മികച്ച ചിത്രമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ലാല്‍ കുറിച്ചത്. താരത്തിന്റെ പോസറ്റ് കൈയോടെ തന്നെ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

സാധാരണ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിക്കുമ്പോള്‍ ചിത്രം മോശമാണെങ്കില്‍ നുണ പറയേണ്ടി വരാറുണ്ട്. പേരന്‍പിന്റെ പ്രീമിയര്‍ ഷോ കാണാന്‍ പോയപ്പോള്‍ നുണ പറയേണ്ടി വരല്ലേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറെ അസ്വസ്ഥനായി. നല്ല ചിത്രമാകണെ എന്ന് പ്രാര്‍ത്ഥിച്ചാണ് സിനിമ കാണാന്‍ കയറിയത്. തന്റെ പ്രാര്‍ത്ഥന പോലെ മികച്ച സിനിമയായിരുന്നു എന്നും തനിക്ക് നുണ പറയേണ്ടതായി വന്നില്ല എന്നുമാണ് താരം പറഞ്ഞത്. മമ്മൂട്ടി മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നും ലാല്‍ തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചു.

‘പേരന്‍പ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ ഈയടുത്ത് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. ആ ഫോണ്‍വിളിക്കു ശേഷം ഞാന്‍ അസ്വസ്ഥനായി. എന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. കാരണം, ഒരു സിനിമയുടെ പ്രീമിയറിനു പോകുമ്‌ബോള്‍ ആ ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അവിടെയുണ്ടാകും. എനിക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ പോലും, സിനിമ മികച്ചതാണെന്നു നുണ പറയേണ്ടി വരും. ‘എന്റെ ദൈവമേ, ഇതൊരു നല്ല ചിത്രമാകണേ’ എന്നായിരുന്നു പ്രീമിയറിനു കേറുന്ന സമയത്ത് എന്റെ പ്രാര്‍ഥന. ദൈവം എന്റെ പ്രാര്‍ഥന കേട്ടു. എനിക്ക് നുണ പറയേണ്ടി വന്നില്ലെന്നു മാത്രമല്ല മഹാനായ ആ നടനും ചിത്രത്തിലെ മറ്റു അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാനുള്ള ഭാഗ്യവും ലഭിച്ചു.’ അഭിനയം പഠിക്കാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കള്‍ക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ചിത്രത്തിലെ ഓരോ അഭിനയമുഹൂര്‍ത്തവും… പ്രത്യേകിച്ച് മമ്മൂക്കയുടെ! അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ… കാണണം.’ ലാല്‍ കുറിച്ചു.

ദേശിയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. സാധന, അഞ്ജലി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍