UPDATES

സിനിമാ വാര്‍ത്തകള്‍

ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം; ഭീതി വേണ്ട ജാഗ്രത മതി: മമ്മൂട്ടി

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളോട് ഭയപ്പെടാതെ കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നത്

ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് നടൻ മമ്മൂട്ടി. ഇതിലും വലിയ ഭീതികളെ മറികടന്നവരും ചെറുത്ത് തോല്‍പ്പിച്ചവരുമാണ് നമ്മളെന്നും മമ്മൂട്ടി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളോട് ഭയപ്പെടാതെ കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നത്.

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.


ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഉണ്ട’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ഈദ് റിലീസായി ജൂൺ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം സെൻസർ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജൂൺ 14 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍