UPDATES

സിനിമാ വാര്‍ത്തകള്‍

ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ല; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

മറ്റുള്ളവരുമായി മത്സരിക്കാനില്ലെന്നും മമ്മൂട്ടി പറയുന്നു. ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടത്. അദ്ദേഹം കൂട്ടിചേർത്തു.

നടൻ മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പലപ്പോഴും ചർച്ചയായിട്ടുള്ളത്. എന്നും ഇടതുപക്ഷ അനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടുള്ള താരം തന്റെ രാഷ്ട്രീയും തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയും ചർച്ചയായിരുന്നു. അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് മമ്മൂട്ടി രംഗത്ത് എത്തിയിട്ടുമുണ്ട്. രാഷ്‍ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്ന് മമ്മൂട്ടി വീണ്ടും പറയുന്നു. ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ലെന്നും മമ്മൂട്ടി കൂട്ടിചേർത്തു. ഐഎഎൻഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഒരിക്കലും രാഷ്‍ട്രീയത്തില്‍ അതിയായ താല്‍പര്യം എനിക്ക് ഉണ്ടായിട്ടില്ല. ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നുമില്ല. മറ്റുള്ളവരുമായി മത്സരിക്കാനും താല്പര്യമില്ല. ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടത്’- മമ്മൂട്ടി പറയുന്നു

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ എത്തിയ ഉണ്ട എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. രമേശ് പിഷാരടിയുടെ സംവിധാനത്തിൽ എത്തുന്ന ഗാനഗന്ധർവ്വൻ, ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം, ഷൈലോക്ക് എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍