UPDATES

സിനിമാ വാര്‍ത്തകള്‍

അടൂരിനെതിരായ പ്രതിഷേധം തെറ്റിദ്ധാരണ മൂലം; ജൂറിയില്‍ വിശ്വാസമില്ലെങ്കിൽ അവാര്‍ഡിന് സിനിമ അയക്കാതിരിക്കുക: നെടുമുടി വേണു

ജയ് ശ്രീറാം’ വിളികളോടെ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാന മന്ത്രിക്ക് കത്തയച്ചത് ഏറെ ശ്രദ്ധേയമായിരുന്നു

അടൂര്‍ ഗോപാലകൃഷ്ണന് എതിരായ പ്രതിഷേധം തെറ്റിദ്ധാരണ മൂലം ഉണ്ടാവുന്നതാണെന്ന് നെടുമുടി വേണു. രാമന്റെ മന്ത്രം ജപിച്ചുകൊണ്ട് ആള്‍ക്കൂട്ട കൊല നടത്തുന്ന സംഭവങ്ങള്‍ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധമെന്നും അല്ലാതെ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിന് എതിര് പറയുകയായിരുന്നില്ല അദ്ദേഹമെന്നും നെടുമുടി വേണു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അദ്ദേഹേത്തിന്റെ പ്രതികരണം.

‘അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിക്കുകയായിരുന്നു. ആള്‍ക്കൂട്ട കൊലപാതകം നമ്മള്‍ എന്തായാലും പ്രതിഷേധിക്കേണ്ട വിഷയമാണ്. പക്ഷേ രാമന്റെ പേരില്‍ മന്ത്രം ജപിച്ചുകൊണ്ട് വേണോ ഇത് ചെയ്യാന്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ ഹേ റാം എന്ന് വിളിക്കുന്നതിനൊന്നും അദ്ദേഹം എതിര് പറഞ്ഞിട്ടില്ല. അവനവന്റെ മനസാക്ഷിയെ നുള്ളിനോവിക്കുമ്പോഴാണ് പലപ്പോഴും നമ്മള്‍ പ്രതികരിക്കുന്നത്’- നെടുമുടി വേണു പറഞ്ഞു.

അതേസമയം ദേശീയ അവാര്‍ഡ് വേണ്ടെന്നുവെക്കണമെന്ന അടൂരിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും. ജൂറിയില്‍ വിശ്വാസമില്ലാത്തവര്‍ അവാര്‍ഡിന് സിനിമ അയക്കാതിരിക്കുകയാണ് വേണ്ടതെന്നും. നെടുമുടി വേണു പറയുന്നു. കൂടാതെ വിമര്‍ശനങ്ങളോട് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ് ശ്രീറാം’ വിളികളോടെ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാന മന്ത്രിക്ക് കത്തയച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

അടൂർ കത്തിലൊപ്പിട്ടതിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഭീഷണിയുമായി രംഗത്തു വന്നിരുന്നു. അടൂര്‍ തന്റെ പേര് മാറ്റണമെന്നും ചന്ദ്രനിലേക്ക് പോകണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വീട്ടിനു മുന്നിലേക്ക് ജയ് ശ്രീരാം വിളികളുമായി ചെല്ലുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തുകയുണ്ടായി.

“ശ്രീരാമചന്ദ്രൻ ഉത്തമപുരുഷനാണ്. ഏറ്റവും നീതിമാനായ ദേവനും രാജാവുമാണ്. അദ്ദേഹത്തെ ഇങ്ങനെ അധിക്ഷേപിക്കുന്നത് സഹിക്കാൻ പറ്റുന്നതല്ല,” അടൂർ പ്രതികരിച്ചു. ജയ് ശ്രീരാം വിളിച്ചതിനല്ല തങ്ങൾ പരാതി പറയുന്നതെന്നും ആ വിളിയെ ഒരു കൊലവിളിയാക്കി മാറ്റരുതെന്നാണ് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂരിപക്ഷമായവർ ന്യൂനപക്ഷമായവരെ അപമാനിക്കുകയും മർദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും അടൂര്‍ പറഞ്ഞു.

കൂടാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കാന്‍ സമയമായെന്ന് പിന്നീട് നടന്ന ഒരു പൊതുപരിപാടിയിലാണ് അടൂര്‍ അഭിപ്രായപ്പെട്ടത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നും  അദ്ദേഹം അഭിപ്രായപെട്ടിരുന്നു.

മലയാള സിനിമയില്‍ നിരവധി പ്രഗത്ഭരായ സംവിധായകരുണ്ട്; പക്ഷേ കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഒരാളേയുള്ളൂ: ജോഷി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍