UPDATES

സിനിമാ വാര്‍ത്തകള്‍

‘അമ്പിളി ചേട്ടൻ സജീവമായിരുന്നെങ്കിൽ ഈ കഥാപാത്രത്തിന് അദ്ദേഹത്തെയല്ലേ നിങ്ങൾ കൊണ്ടുവരൂവെന്ന് ചോദിച്ചു’; തുറന്ന് പറഞ്ഞ് സിദ്ദിഖ് (വീഡിയോ)

‘അപ്പോൾ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്പിളി ചേട്ടൻ സജീവമായിരുന്നെങ്കിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ’

പകരക്കാരില്ലാത്ത ഒരുപാട് കലാകാരന്മാരുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് നടൻ ജഗതി ശ്രീകുമാർ. മലയാളസിനിമയിൽ അദ്ദേഹത്തിന്റെ വിടവ് നികത്താനാവാതെ തുടരുകയാണ്. ജഗതി ചേട്ടൻ സജീവമായിരുന്നെങ്കിൽ തനിക്ക് പകരം അദ്ദേഹത്തെയല്ലേ നിങ്ങൾ കൊണ്ടുവരൂവെന്ന് ഒരു സംവിധായകനോട് താൻ ചോദിച്ചുവെന്ന് തുറന്ന്‌ പറയുകയാണ് നടൻ സിദ്ദിഖ്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ എനിക്ക് ഒരുപാട് നല്ല പേരുണ്ടാക്കിയ തന്ന സിനിമയാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’. അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാൻ സിനിമയുടെ ഡയറക്‌ടർ ബി.ഉണ്ണികൃഷ്‌ണനോട് ചോദിച്ചു, അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കിൽ നമ്മൾ അമ്പിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ. അപ്പോൾ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്പിളി ചേട്ടൻ സജീവമായിരുന്നെങ്കിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ’- സിദ്ദിഖ് പറയുന്നു.

വ്യാസൻ കെ.പിയുടെ സംവിധാനത്തിൽ ദിലീപ് , സിദ്ദിഖ് , അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശുഭരാത്രിയാണ് സിദ്ദിഖ്ന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.നാദിർഷ, സായ്കുമാർ, നെടുമുടി വേണു, ശാന്തികൃഷ്ണ, ആശാ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സുധി കോപ്പ, അശോകൻ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

അഭിമുഖം കാണാം;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍