UPDATES

സിനിമാ വാര്‍ത്തകള്‍

‘ചെയ്‌ത പ്രവർത്തിക്ക് ഫലമുണ്ടായതിൽ ഏറെ സന്തോഷമുണ്ട്’; മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിങ്ങി പൊട്ടി നടൻ സിദ്ദിഖ് (വീഡിയോ)

കൊച്ചിയിലെ പി.വി.ആർ സിനിമാസിലാണ് സഹതാരങ്ങൾക്കൊപ്പം സിദ്ദിഖ് ശുഭരാത്രി കാണാനെത്തിയത്.

വ്യാസൻ കെ.പിയുടെ സംവിധാനത്തിൽ ദിലീപ് സിദ്ദിഖ് അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ ഫസ്‌റ്റ് ഷോ കഴിഞ്ഞ് പ്രേക്ഷകർക്ക് മുന്നിൽ വിങ്ങി പൊട്ടി നടൻ സിദ്ദിഖ്. കൊച്ചിയിലെ പി.വി.ആർ സിനിമാസിലാണ് സഹതാരങ്ങൾക്കൊപ്പം സിദ്ദിഖ് ശുഭരാത്രി കാണാനെത്തിയത്. തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു താരം വികാരാധീനനായത്.

എന്താണോ പ്രേക്ഷകനോട് പറയാൻ ആഗ്രഹിച്ചത് അതേ അർത്ഥത്തിൽ തന്നെ അവരത് സ്വീകരിച്ചുവെന്നും. റിലീസിന് മുൻപ് തന്നെ ഡബ്ബിങ്ന്റെ ഭാഗമായിട്ടും അല്ലാതെയും സിനിമ ഒരുപാട് തവണ കണ്ടതാണ്. എന്നാലും ക്ലൈമാക്സ് കണ്ടപ്പോൾ താൻ കരഞ്ഞ് പോയെന്നും അദ്ദേഹം പറയുന്നു. ചെയ്‌ത പ്രവർത്തിക്ക് ഫലമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്നും. ഇനിയും ഇത്തരത്തിൽ അഭിനയ പ്രാധാന്യം ഉള്ള സിനിമകൾ ചെയ്യാൻ അവസരം ലഭിക്കട്ടേ എന്നും സിദ്ദിഖ് കൂട്ടി ചേർത്തു.

ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ മുഹമ്മദ് എന്ന കഥാപാത്രമായി സിദ്ദിഖും കൃഷ്ണൻ എന്ന കഥാപാത്രമായി ദിലീപും അഭിനയിക്കുന്നു.നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍