UPDATES

സിനിമാ വാര്‍ത്തകള്‍

ഹോളിവുഡ് മോഡലും നടിയുമായ സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു

ലോസ് ആഞ്ജലീസിലെ വസതിയിലെ നീന്തല്‍ കുളത്തിൽ അടിത്തട്ടില്‍ മുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കനേഡിയന്‍ മോഡലും നടിയുമായ സ്‌റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയിലെ നീന്തല്‍ കുളത്തിൽ അടിത്തട്ടില്‍ മുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 43 വയസ്സായിരുന്നു സ്‌റ്റെഫാനിക്ക്. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്‌റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ പ്രതികരിച്ചു. ടെലിവിഷന്‍ പരമ്പരയായ ആയ ഹാഷ്ടാഗ് ദ സീരീസിലുടെ ശ്രദ്ധനേടിയ നടിയാണ് സ്റ്റെഫാനി.

ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റെഫാനിയുടെ അകാലമരണത്തില്‍ താനും കുടുംബാംഗവും കടുത്ത മാനസിക സംഘര്‍ഷവും വേദനയും അനുഭവിക്കുകയാണെന്നും അവര്‍ക്ക് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നതായും ബിച്ചിര്‍ പറഞ്ഞു.

സ്റ്റാര്‍ പവര്‍, വാലന്റൈന്‍ഡ് ഡേ, ലോകോ ലൗവ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ സ്‌റ്റെഫാനി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍