UPDATES

സിനിമാ വാര്‍ത്തകള്‍

മദ്യലഹരിയില്‍ നടുറോഡില്‍ നടൻ സുധീറിന്റെ സിനിമാ സ്റ്റൈൽ തല്ല്- വീഡിയോ

ആലപ്പുഴ എസ്എല്‍ പുരത്ത് വെച്ചാണ് സംഭവം.
ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്

കാറിന്‍റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരന് സിനിമാ താരത്തിൻറെയും സുഹൃത്തിന്റെയും മർദ്ദനം. മദ്യലഹരിയിലാണ് സുധീറും സുഹൃത്തുക്കളും അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആലപ്പുഴ എസ്എല്‍ പുരത്ത് വെച്ചാണ് സംഭവം.
ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തിനിടയില്‍ നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എസ്എല്‍ പുരത്ത് ബാറിന് മുന്നില്‍ വെച്ച് രാത്രി ഏഴരയോടെയാണ് സംഘര്‍ഷം ഉണ്ടായത്. നടന്‍ സുധീറും സുഹൃത്തുക്കളും എത്തിയ ആഢംബര കാര്‍ ബാറിന് സമീപം ദേശീയ പാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്‍റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്നു പഴയതോപ്പ് സ്വദേശിയായ അനുപിന്‍റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം വാക്കേറ്റവും പിന്നീട് സംഘട്ടനവും ആവുകയായിരുന്നു. സുധീറിന്‍റെ സുഹ‍ൃത്തുക്കളാണ് ആദ്യം അനൂപിനെ അക്രമിച്ചത്.പിന്നീട് കാറില്‍ നിന്ന് പുറത്തിറങ്ങിയ സുധീര്‍ അനൂപിനെ സിനിമാ സ്റ്റൈലില്‍ ചവിട്ടി വീഴ്ത്തി. ഇത് ചോദ്യം ചെയ്തതതിനാണ് എസ്എല്‍ പുരം അറയ്ക്കല്‍ ഹരീഷിനേയും നടനും സംഘവും വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് അക്രമം കണ്ടു നിന്ന നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ ഒഴിവാക്കിയത്.എസ്എല്‍ പുരം ബാറിന് മുന്നില്‍ വെച്ച് നടനേയും സുഹൃത്തുക്കളേയും നാട്ടുകാര്‍ കീഴടക്കി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നടനേയും സുഹൃത്തുക്കളേയും സംഭവ സ്ഥലത്ത് നിന്ന് പോലീസ് മാരാരിക്കുളം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.എന്നാല്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കുന്നതിന് മുമ്പ് തന്നെ സുധീറിനേയും സുഹൃത്തുക്കളേയും പോലീസ് വിട്ടയച്ചു. ഇത് ചൂണ്ടികാട്ടി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. വീഡിയോ കാണാം ;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍