UPDATES

സിനിമാ വാര്‍ത്തകള്‍

യുവ താരം സണ്ണി വെയ്ൻ വിവാഹിതനായി

രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു സണ്ണി വെയ്നിന്റെ വിവാഹം

യുവ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു. രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു സണ്ണി വെയ്നിന്റെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വാർത്ത തന്റെ ഫേസ്ബുക് പേജിലൂടെ സണ്ണി വെയ്ന്‍ പങ്കു വെച്ചു.

താരത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

Congrats Sunnykutta???

A post shared by Aju Varghese (@ajuvarghese) on


സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്റെ മലയാള സിനിമ അരങ്ങേറ്റം. സെക്കന്റ് ഷോയിലെ കുരുടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയപ്പോൾ സണ്ണി വെയ്ൻ എന്ന നടനും താരവും മലയാള സിനിമയിൽ സജീവമായി. അതിനു ശേഷം വിനീത് ശ്രീനിവാസൻ – നിവിൻ പോളി കൂട്ടുകെട്ടിൽ എത്തിയ തട്ടത്തിൻ മറയത്തിലെ സണ്ണിയുടെ അതിഥി വേഷത്തിനു പോലും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

അന്നയും റസൂലും, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലൂടെ സണ്ണി വെയിൻ എന്ന താരം കൂടുതൽ പ്രേക്ഷക പ്രശംസ നേടി. കൂടാതെ ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2 ഒട്ടേറെ ചിത്രങ്ങളിലൂടെ സണ്ണി വെയ്ൻ മലയാളി പ്രേക്ഷകർക്കിടയിൽസ്ഥാനം ഉറപ്പിച്ചു. ഈ അടുത്തിടെ റീലീസ് ചെയ്ത ജൂണ് എന്ന ചിത്രത്തിലെ അതിഥി വേഷവും കായംകുളം കൊച്ചുണ്ണിയിലെ വില്ലൻ വേഷവും ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍