UPDATES

സിനിമാ വാര്‍ത്തകള്‍

‘എന്നെ കാണാൻ കാശ് മുടക്കേണ്ട’; ആദ്യമായി ലോഹിതദാസിനെ കണ്ട അനുഭവം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ

ലോഹിതദാസ് സാറിനെ കാണാൻ പോയപ്പോൾ വെളള നിറമുളള ഷർട്ടും നീല കളർ ജീൻസും ധരിച്ചായിരുന്നു പോയത്. അദ്ദേഹത്തിനെ കാണാൻ വേണ്ടി പുതിയതായി വാങ്ങിയ വസ്ത്രമായിരുന്നു അത്.

സാധാരണക്കാരായ ജനങ്ങളുടെ പ്രതിനിധികളാണ് ലോഹിതദാസിന്റെ പല ചിത്രങ്ങളും. ഇന്ന് സിനിമയിൽ കത്തി നിൽക്കുന്ന പല താരങ്ങക്കും സിനിമ പ്രവർത്തകർക്കും ലോഹിതാദാസ് എന് സിനിമക്കരനെ കുറിച്ചും ലോഹി എന്ന മനുഷ്യനെ കുറിച്ചും പറയാനുണ്ടാകും ഒരുപാട് നന്മയുള്ള കഥകൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുളള ഒരു സംഭവമാണ്. യുവതാരം ഉണ്ണി മുകുന്ദനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ലോഹിതദാസ് സാറിനെ ആദ്യമായിട്ട് കണ്ട നിമിഷം മറക്കാൻ കഴിയില്ലെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആർട്ടിസ്റ്റ് ഷാമിൽ വരച്ച ചിത്രത്തോടൊപ്പമാണ് ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

ലോഹിതദാസ് സാറിനെ കാണാൻ പോയപ്പോൾ വെളള നിറമുളള ഷർട്ടും നീല കളർ ജീൻസും ധരിച്ചായിരുന്നു പോയത്. അദ്ദേഹത്തിനെ കാണാൻ വേണ്ടി പുതിയതായി വാങ്ങിയ വസ്ത്രമായിരുന്നു അത്. അന്ന് എനിയ്ക്ക് നീണ്ട മുടികളുമുണ്ടായിരുന്നു. വീടിന്റെ അഡ്രസ് കണ്ടു പിടിക്കാൻ വേണ്ടി ഞാൻ അദ്ദേഹത്തെ വീണ്ടും വിളിച്ചു കൊണ്ടേയിരുന്നിരുന്നു.

നിരന്തരമുളള വിളി കാരണം അദ്ദേഹം സഹികെട്ട് എന്നോടു പറഞ്ഞു. ഏതേലും ഓട്ടോക്കാരനോട് പറഞ്ഞാൽ മതി വീട് കാണിച്ച് തരുമെന്ന്. ഞാനൊരു ഓട്ടാക്കാരന്റെ അടുത്തെത്തി. അപ്പോഴേയ്ക്കും അയാൾ എന്നോടു ഇങ്ങോട്ട് ചോദിച്ചു ലോഹിതദാസ് സാറിന്റെ വീട്ടിലേയ്ക്ക് ആയിരിക്കുമല്ലേ എന്ന്. അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി. എന്നാൽ അവിടെ ആരേയും കണ്ടിരുന്നില്ല.

വീട്ടിലെത്തിയപ്പോൾ ആദ്യം കണ്ടത് ഒരു ചേച്ചിയെയായിരുന്നു. അവർ പുറത്തു വന്നു. എന്നോട് ചോദിച്ചു സംഭാരം വേണോ എന്ന്. ഞാൻ അവിടെയിരുന്നു അത് കുടിച്ചു. ആ സമയം കാവി മുണ്ടും ചുമരിൽ തോർത്തുമിട്ട് ഒരാൾ എന്റെ മുന്നിലൂടെ നടന്നു പോയി. എന്നാൽ ഞാൻ അദ്ദേഹത്തെ മൈൻഡ് ചെയ്തില്ല. അദ്ദേഹം എന്റെ അടുത്തുളള ചാരു കസേരയിൽ വന്നിരുന്നു.

ഞാനാ ലോഹിതദാസ്. ഉണ്ണി എന്തിനാണ സിനിമ തിരഞ്ഞെടുത്തത്. അദ്ദേഹം ചാരു കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു. സിനിമ എന്റെ സ്വപ്നമാണെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത ചോദ്യമായണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ നടക്കാറുള്ളത്. ഏയ് അല്ല സാറ്‍. സാറിനെ ആദ്യമായിട്ട് കാണാൻ വരുന്നതു കൊണ്ട് പുതിയ ഡ്രസ് വാങ്ങിയതാണ്. എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട. ഉണ്ണി എങ്ങനെയാണോ അങ്ങനെയാണോ അങ്ങനെ വന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

 

View this post on Instagram

 

Thank you Shamil for your time and effort. A decade old meeting that was life changing.. A decade old precious memory brought back to life… I’ll cherish this for the rest of my life…. Thanks a lot brother ?@artist_shamil #Repost @artist_shamil with @get_repost ・・・ ഉണ്ണി മുകുന്ദൻ: ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്…. ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു …. ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു ലോഹി സാറിന് സഹികെട്ടു … “ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും…. ” ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു…. “ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? ” അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി ആരെയും കണ്ടില്ല അവിടെ പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു… ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ … ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് ….. ഞാൻ മൈൻഡ് ചെയ്തില്ല പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു “ഞാനാ ലോഹിതദാസ് ” ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്? അതെന്റെ സ്വപ്നമാണ് സർ…. ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്… എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട… ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി ….. @iamunnimukundan #Lohithadas

A post shared by Unni Mukundan (@iamunnimukundan) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍