UPDATES

സിനിമ

ഇര എന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തിലിറങ്ങിയ ചിത്രം- ഉണ്ണി മുകുന്ദന്‍/അഭിമുഖം

ഈ ചിത്രത്തിന്റെ ഒരു പോസീറ്റിവ് എന്ന് പറയുന്നത് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തന്നെയാണ്

Avatar

വീണ

അടുത്ത വീട്ടിലെ പയ്യനെ പോലെ എന്ന ഇമേജില്‍ മലയാള സിനിമയിലെത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി നായക വേഷത്തിലെത്തിയ ഇര തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഉണ്ണി മുകുന്ദന്‍ ഇതുവരെ ചെയ്യാത്ത ത്രില്ലര്‍ ജോണറിലുള്ള സിനിമയാണ് ഇര. എസ് എസ് സൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഇറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഒരു മാധ്യമം പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ റിവ്യൂവില്‍ സസ്‌പെന്‍സ് അടക്കമുള്ള കഥ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിര്‍മ്മാതാക്കളില്‍ ഒരാളായ വൈശാഖ് മാധ്യമത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നിയച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതും ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്ക് മറുപടിയും ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

ഇര പ്രദര്‍ശനം തുടരുകയാണ്; ചിത്രത്തെ കുറിച്ച്?

ഞാന്‍ ആദ്യമായി ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുളള സിനിമ. നല്ല ഫീഡ്ബാക്ക് ഉണ്ട്. അതുകൊണ്ട് തന്നെ വലിയ സന്തോഷത്തിലാണ്. പിന്നെ കുറേ സിനിമകള്‍ ചെയ്‌തെങ്കിലും ഇതാണ് എന്റെ ആദ്യ സോളോ ഹിറ്റ്. അപ്പോള്‍ ആ നിലയ്‌ക്കൊക്കെ വലിയ ആഹ്ളാദത്തിലാണ്. ഈ ചിത്രത്തിന്റെ ഒരു പോസീറ്റിവ് എന്ന് പറയുന്നത് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തന്നെയാണ്. മാത്രമല്ല ഇരയയുടെ കഥ പറയുന്ന രീതി ഇതുവരെ നാം കണ്ട് ശീലിച്ച ഒന്നല്ല. അവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന, എന്നാല്‍ ഒരു തരത്തിലും നമുക്ക് പിടികിട്ടാത്ത ഒരു ക്ലൈമാക്‌സ് അതു തന്നെയാണ് ചിത്രത്തിന്റെ വിജയം.

ചിത്രം ഇറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ സസ്‌പെന്‍സ് പുറത്തായി… അതിനെ കുറിച്ച്?

ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഞാന്‍ അതിന്റെ ഒരു സന്തോഷത്തിലാണ്. മറ്റ് വിവാദങ്ങളെ കുറിച്ചൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ല. എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക സമയത്താണ് ഈ ചിത്രം വരുന്നത്. അപ്പോള്‍ ഈ വിജയം എന്നെ സംബന്ധിച്ച് ഇരട്ടി മധുരമാണ്.

പല ആരോപണങ്ങളും ഉയര്‍ന്ന സമയമായിരുന്നു… ആശങ്കയുണ്ടായിരുന്നോ?

എനിക്ക് ആശങ്കയുണ്ടായിരുന്നോ എന്നുള്ളതല്ല. കേരളത്തിലുടനീളം ഇര ഹൗസ് ഫുള്ളാണ്. ഇത് കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?

സിനിമയുടെ ട്രയിലറിന് അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങളുമായി സാമ്യമുണ്ടായിരുന്നു. ചിത്രത്തിന് ആ സംഭവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. ആ സംഭവുമായി ബന്ധമുണ്ടോ എന്ന്. പിന്നെ ഇതൊരു ത്രില്ലര്‍ സിനിമയാണ്. അതുകൊണ്ട് എനിക്ക് കൂടുതല്‍ ഒന്നും പറയനാകില്ല. ഒരു പ്രണയ സിനിമ ആയിരുന്നെങ്കില്‍ എനിക്ക് പറയാമായിരുന്നു. ആര്‍ക്കെങ്കിലും അത്തരത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാനും കൂടിയുള്ള അവസരമാണ് ചിത്രം തീയേറ്ററില്‍ പോയി കാണുക എന്നത്.

സാധാരണ പ്രേക്ഷകര്‍ക്ക്  അപ്പുറത്തേക്ക് സിനിമ മേഖലയിലുള്ള ആരെങ്കിലും ഇത്തരമൊരു സംശയം സൗഹൃദത്തിന്റെ പേരിലെങ്കിലും ചോദിച്ചിരുന്നോ?

ചിലപ്പോള്‍ ചോദിച്ചിട്ടുണ്ടാകാം, ചിലപ്പോള്‍ ഇല്ലായിരിക്കാം. അതൊന്നും ഇപ്പോള്‍ പറയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ടതില്ലല്ലോ. ഇതൊരു ത്രില്ലര്‍ സിനിമയാണ്. ചിത്രത്തെ കുറിച്ച് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് തീയേറ്ററില്‍ പോയി സിനിമ കാണാം. അതൊരു സ്വയം കണ്ടെത്തലിനുള്ള അവസരമാണ്, ഇത്തരം സംശയങ്ങളെ കുറിച്ചൊക്കെ.

വരാനിരിക്കുന്ന ചിത്രങ്ങള്‍?

ചാണക്യതന്ത്രമാണ് അടുത്ത സിനിമ. ശിവദയും അനൂപ് മേനോനും ഒക്കെയുള്ള ചിത്രമാണ്. അതും ഒരു ത്രില്ലറാണ്. പ്രൈവറ്റ് ഡിറ്റക്ടീവായ ഒരു ചെറുപ്പക്കാരന്റെ കഥയാണ്.

ഒരു ത്രില്ലര്‍ സിനിമയുടെ സസ്‌പെന്‍സും ക്ലൈമാക്‌സും തുറന്നെഴുതുന്ന നിരൂപണം, ഇത് ഷണ്ഡത്വമാണ്; മാതൃഭൂമിക്കെതിരേ ആഞ്ഞടിച്ച് വൈശാഖും ഉദയകൃഷ്ണയും

ഇനി മുതല്‍ കക്കൂസില്‍ ഉപയോഗിക്കാനുള്ള ടിഷ്യു പേപ്പര്‍; ഇരയുടെ നിരൂപണത്തില്‍ മാതൃഭൂമിക്കെതിരേ സിനിമാലോകം

ഇര; ഒരു ‘കുറ്റാരോപിത’നെ ഇങ്ങനെയും വെളുപ്പിച്ചെടുക്കാം

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍