UPDATES

സിനിമാ വാര്‍ത്തകള്‍

‘ബിഗിൽ’ സിനിമയുടെ 400 അണിയറ പ്രവർത്തകർക്കും സ്വര്‍ണ്ണ മോതിരം സമ്മാനിച്ച് വിജയ്

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍

മെര്‍സല്‍’ എന്ന ചിത്രത്തിന് ശേഷം വിജയും സംവിധായകന്‍ അറ്റ്‍ലീയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗിൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും തന്റെ വകയായി ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് വിജയ്. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് 400 പേര്‍ക്ക് വിജയ് നല്‍കിയ സമ്മാനം ബിഗിള്‍ എന്ന് പേരെഴുതിയ സ്വര്‍ണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്.

ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്ത്.എന്നാൽ പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്ന് പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതേസമയം വാര്‍ത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി പ്രതിനിധി അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിളില്‍ ജോലി ചെയ്തിരുന്നത്. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേ പോലെ വിലമതിക്കുന്നുവെന്ന് അര്‍ച്ചന കലാപതി പറഞ്ഞു.

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകന്‍റെ കഥാപാത്രമാണ് വിജയ്‍യുടെ ഇരട്ടവേഷങ്ങളില്‍ ഒന്ന്.16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിവേക് ആണ് ഗാനരചയിതാവ്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രം ദിപാവലി റിലീസായി തീയേറ്ററിൽ എത്തും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍