UPDATES

സിനിമാ വാര്‍ത്തകള്‍

വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു? മറുപടിയുമായി രാക്ഷസന്‍ നായകന്‍

ഇരുവരും ഒരുമിച്ച് അഭിനയിച്ച രാക്ഷസന്‍ വന്‍ വിജയമായിരുന്നു

കഴിഞ്ഞ മാസം റിലീസ് ചെയ്ത തമിഴ് ചിത്രം രാക്ഷസന്‍ വന്‍ വിജയമായിരുന്നു. രാം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലും അമലപോളും ആയിരുന്നു നായികാനായകന്മാര്‍. സൈക്കോ ത്രില്ലര്‍ സിനിമയായ രാക്ഷസന്‍ കേരളത്തിലും വിജയമായിരുന്നു. എന്നാല്‍ അടുത്ത ചില ദിവസങ്ങളില്‍ രാക്ഷസന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് സിനിമ നേടിയ വിജയവുമായി ബന്ധപ്പെട്ടല്ലായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിഷ്ണുവിനെയും മലയാളി കൂടിയായ നായിക അമല പോളിനെയും ബന്ധപ്പെടുത്തിയായിരുന്നു. അമലയും വിഷ്ണുവും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതാണ് സംഭവം. അമലയും വിഷ്ണുവും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. രാക്ഷസന്റെ ചിത്രീകരണ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പത്തിലായെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കളയുകയാണ് വിഷ്ണു. രൂക്ഷമായ പ്രതികരണമാണ് തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളോട് വിഷ്ണു നടത്തിയത്. എന്ത് അസംബന്ധമാണ് ഈ വാര്‍ത്ത. കുറച്ച് ഉത്തരാവാദിത്വം കാണിക്കണം. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും ഞങ്ങളുടേതായ ജീവിതമുണ്ട്, കുടുംബമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങനെയൊന്നും എഴുതരുത്; എന്നായിരുന്നു ട്വിറ്ററിലൂടെ വിഷ്ണു നടത്തിയ പ്രതികരണം.

രാക്ഷസന്റെ വിജയം ആഘോഷിക്കുന്നതിനിടയിലായിരുന്നു വിഷ്ണു തന്റെ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്. രജനിയായിരുന്നു വിഷ്ണുവിന്റെ ഭാര്യ. ഒരു വര്‍ഷത്തോളം അകന്നു കഴിഞ്ഞതിനു ശേഷമാണ് രജനിയും വിഷ്ണുവും ഔദ്യോഗികമായി പിരിയുന്നത്. അമല്‍ പോളും തമിഴ് സംവിധായകനായ എ എല്‍ വിജയും നേരത്തെ വിവാഹമോചിതരായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍