UPDATES

സിനിമാ വാര്‍ത്തകള്‍

നടിയും ഗായികയുമായ ഹോളിവുഡ് താരം ഡോറിസ് ഡേ അന്തരിച്ചു

അറുപതുകളിൽ ഹോളിവുഡിൽ ഏറെ ശ്രദ്ധേയമായ താരം പാട്ടുകാരിയും മൃ​ഗ സംരക്ഷണ പ്രവർത്തകയുമായിരുന്നു. 40 ഹോളിവുഡ് ചിത്രങ്ങളിലാണ് ഡോറിസ് വേഷമിട്ടാട്ടുള്ളത്

ഹോളിവുഡ് നടി ഡോറിസ് ഡേ അന്തരിച്ചു. കാലിഫോർണിയയിലെ കാർമൽ വാലിയിലെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

അറുപതുകളിൽ ഹോളിവുഡിൽ ഏറെ ശ്രദ്ധേയമായ താരം പാട്ടുകാരിയും മൃ​ഗ സംരക്ഷണ പ്രവർത്തകയുമായിരുന്നു. 40 ഹോളിവുഡ് ചിത്രങ്ങളിലാണ് ഡോറിസ് വേഷമിട്ടാട്ടുള്ളത്.
ബെഡ്റൂം ഫോഴ്സ്, പില്ലോ ടോക്ക്, കേരി ​ഗ്രാന്റ്, റോക്ക് ഹുഡ്സൺ, ജയിംസ് ​ഗാർണർ എന്നിവയാണ് ‍‍‍ഡോറിസ് അഭിനയിച്ച മികച്ച ചിത്രങ്ങൾ. ഇതിൽ പില്ലോ ടോക്ക് എന്ന ചിത്രത്തിന് ഓസ്ക്കർ നോമിനേഷനും ലഭിച്ചിട്ടുണ്ട്.

1939-ൽ ബി​ഗ് ബാൻഡ് ​ഗായികയായിട്ടായിരുന്നു ഡോറിസ് ഹോളിവുഡിലേക്ക് ചുവടുവയക്കുന്നത്.1945-ൽ പുറത്തിറങ്ങിയ ‘സെന്റിമെന്റൽ ജേർണി’ എന്ന ആൽബത്തിലൂടെ ഡോറിസ് താരമായി മാറി.1947-67 കാലയളവിൽ 650-ഓളം ​ഗാനങ്ങളാണ് ഡോറിസ് ആലപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍