UPDATES

സിനിമാ വാര്‍ത്തകള്‍

ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്ത പെർഫ്യൂമുകൾ; കഥാപാത്രമായി മാറാൻ തന്നെ സഹായിച്ചെന്ന് ആൻഡ്രിയ

‘മലയാളത്തിൽ തുടക്കം കുറിച്ച അന്നയും റസൂലും മുതലാണ് ഇത്തരമൊരു രീതി പരീക്ഷിക്കാൻ തുടങ്ങിയത്’

അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ആൻഡ്രിയ ജെറമിയ. ഗായികയായി കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ചുരുങ്ങിയ കലാം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആൻഡ്രിയ ശ്രദ്ധേയയായി. താൻ കഥാപാത്രമായി മാറുന്ന രസകരവും വിചിത്രവുമായ രീതി തുറന്നുപറയുകയാണ് ആൻഡ്രിയ ജെർമിയ. ഓരോ കഥാപാത്രത്തിനും വേണ്ടി താൻ വ്യത്യസ്തമായ പെർഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നും അത് കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും ആൻഡ്രിയ പറയുന്നു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തരാം ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘മലയാളത്തിൽ തുടക്കം കുറിച്ച അന്നയും റസൂലും മുതലാണ് ഇത്തരമൊരു രീതി പരീക്ഷിക്കാൻ തുടങ്ങിയത്. ഒരു പരിധിവരെ എനിക്കത് ഗുണം ചെയ്തു. പ്രശസ്ത നടൻ നിക്കോൾ കിഡ്മാനെക്കുറിച്ചുള്ള പുസ്തകത്തിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആക്ടിംഗ് ഗുരു കിഡ്മാനോട് ഒരിക്കൽ പറഞ്ഞു ‘സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം” എന്ന് . അതു വായിച്ചതു മുതലാണ് എന്റെ കഥാപാത്രങ്ങളും വ്യത്യസ്ത നറുമണം തൂകുന്നവരാകട്ടെയെന്ന് ചിന്തിച്ചത്. ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങൾക്ക് പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും’- ആൻഡ്രിയ പറഞ്ഞു

‘വടചെന്നൈ’യിലെ ചന്ദ്രയായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെർഫ്യൂം കണ്ടെത്താൻ ആദ്യമൊന്നു ബുദ്ധിമുട്ടി, ഷൂട്ടിംഗിന് ശേഷം ആ പെർഫ്യൂമിനെ കുറിച്ച് ഗൂഗിൾ ചെയ്തപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യമാണ്. ‘മധുരകരമായ വിഷം’ എന്നാണ് പെർഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതു തന്നെയാണ് ചന്ദ്രയ്ക്ക് ഏറ്റവുമിണങ്ങിയതും. സാധാരണ സിനിമകൾക്കു ശേഷം അതിൽ ഉപയോഗിച്ച പെർഫ്യൂം പിന്നീട് ഞാൻ ഉപയോഗിക്കാറില്ല. എന്നാൽ ചന്ദ്രയുടെ സുഗന്ധം പിന്നെയും ഉപയോഗിച്ചു’- ആൻഡ്രിയ പറയുന്നു.

Also Read:സിനിമ ഗ്യാങുകൾ’ മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു: ‘തണ്ണീർ മത്തൻ ദിനങ്ങൾ’ സംവിധായകൻ ഗിരീഷ് എ.ഡി/ അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍