UPDATES

സിനിമാ വാര്‍ത്തകള്‍

ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല; അനുമോൾ പറയുന്നു (വീഡിയോ)

‘മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാൻസിന്റെ കാര്യത്തിൽ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതൽ’

ഒട്ടേറെ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോൾ.മോഹൻലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് പറയുകാണ് അനുമോൾ. ലാലേട്ടൻ എന്തുചെയ്‌താലും നല്ലതാണ് പക്ഷേ എല്ലാ ക്യാരക്‌ടേഴ്‌സിനോടും ഇഷ്‌ടം വരില്ലന്നും, ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ടെന്നും താരം പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുവിന്റെ ഈ പ്രതികരണം.

‘എല്ലാവരെയും ഇഷ്‌ടമാണ്. ഓരോരുത്തർക്കും അവരുടേതായ ക്വാളിറ്റീസ് ഉണ്ട്. ആക്‌ടേഴ്‌സിനെ സംബന്ധിച്ച് പറയുവാണെങ്കിൽ എനിക്ക് ഇഷ്‌ടമുള്ള ഒരാളില്ല. എല്ലാവരുടെ നല്ല ഫിലിംസും എനിക്ക് ഇഷ്‌ടമാണ്. നമുക്ക് ലാലേട്ടനെ ഇഷ്‌ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടൻ എന്തുചെയ്‌താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്‌ടേഴ്‌സിനോടും ഇഷ്‌ടം വരില്ല. എല്ലാ ആക്‌ടേഴ്‌സിനെയും എനിക്കിഷ്‌ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആർക്കും ക്യാമറയുടെ മുന്നിൽ നിന്ന് പെർഫോം ചെയ്യാൻ പറ്റില്ല’- അനുമോൾ പറഞ്ഞു.

അടുത്തിടെ ലവ് ലെറ്റർ എഴുതി സിനിമയിലെ ഒരു ടോപ് സ്‌റ്റാറിന് കൊടുക്കാൻ അവസരം കിട്ടിയാൽ അത് ലാലേട്ടനാകും കൊടുക്കുക എന്നും അനുമോൾ പറയുന്നു. എല്ലാ ആക്ടേർസിനെയും എനിക്കിഷ്ടാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാൻസിന്റെ കാര്യത്തിൽ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതൽ. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീൽ ചെയ്യുക. അപ്പോൾ ലവ് ലെറ്റർ കൊടുക്കാൻ കൈ വിറക്കും .ലാലേട്ടനാകുമ്പോൾ കുറച്ച് റൊമാൻസിലൊക്കെ കൊടുക്കാൻ പറ്റും. ഒരുമിച്ചഭിനയിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ചിലപ്പോൾ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റർ കൊടുക്കുന്നെങ്കിൽ അത് ലാലേട്ടന് തന്നെയായിരിക്കും’- അനുമോൾ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍