UPDATES

സിനിമാ വാര്‍ത്തകള്‍

ചാക്കോച്ചനെ പ്രണയിക്കാൻ ഭാഗ്യം കിട്ടാത്ത നായിക ഞാനായിരിക്കും; ചാന്ദിനി ശ്രീധരൻ

ഓൺലൈൻ വഴിയാണ് ബിരുദ പഠനം നടുക്കുന്നത്. അതുകൊണ്ടു തന്നെ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനു പകരം പഠിക്കുകയാണ്

മലയാളത്തിലെ പുതുനിര നായികമാരില്‍ ശ്രദ്ധേയയാണ്‌ ചാന്ദിനി ശ്രീധരൻ. കെ.എൽ 10, ഡാർവിന്റെ പരിണാമം, സി.ഐ.എ എന്ന ചിത്രങ്ങളിലൂടെ ചാന്ദിനി പ്രേക്ഷക പ്രശംസ നേടി. ചാന്ദിനി ഒരിടവേളക്ക് ശേഷം എത്തിയ ചിത്രമാണ് അള്ള് രാമേന്ദ്രൻ.
ചിത്രത്തിലെ വിജിയെന്ന വീട്ടമ്മയെയാണ് ചാന്ദിനി അവതരിപ്പിക്കുന്നത്.

മലയാള സിനിമയുടെ റൊമാന്റിക് നായകനെന്ന വിളിപ്പേരുള്ള ചാക്കോച്ചനെ പ്രണയിക്കാൻ ഭാഗ്യം കിട്ടാത്ത നായിക ഞാനായിരിക്കും എന്ന് താരം പറയുന്നു കൗമദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഒരിടവേളക്ക് ശേഷം എത്തിയ അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തെയും സിനിമ ജീവിതത്തെ കുറിച്ചും സംസാരിച്ചത്

‘അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ ചെയ്യുകയാണ് ഞാൻ. അള്ള് രാമേന്ദ്രന്റെ ക്ളൈമാക്സ് ചിത്രീകരണ വേളയിലായിരുന്നു എന്റെ ബിരുദ എക്സാമും. ഭാഗ്യം കൊണ്ട് രണ്ടും നല്ല പോലെ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. ഓൺലൈൻ വഴിയാണ് ബിരുദ പഠനം നടുക്കുന്നത്. അതുകൊണ്ടു തന്നെ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനു പകരം പഠിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാൾ പഠിത്തത്തിനായി ഇടവേളയെടുത്തിരുന്നു. ഇനി അങ്ങനെയൊരു ഇടവേളയുണ്ടാകില്ല. അഭിനയത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും.

മലയാള സിനിമയുടെ റൊമാന്റിക് നായകനെന്ന വിളിപ്പേരുള്ള ചാക്കോച്ചനെ പ്രണയിക്കാൻ ഭാഗ്യം കിട്ടാത്ത നായിക ഞാനായിരിക്കും. ഇനിയൊരു ചിത്രത്തിൽ പ്രണയ നായികയാകണം. അള്ള് രാമേന്ദ്രനിൽ കുറച്ച്റഫ് ആയ കഥാപാത്രമാണ് ചാക്കോച്ചന്റേത്. ഇമോഷനുകൾ ഉള്ളിലൊതുക്കുന്ന ഭാര്യയാണ് വിജി. ഈ സിനിമയിലാണ് ആദ്യമായി കൂടുതൽ താരങ്ങളുമൊത്തുള്ള ലൊക്കേഷൻ. ദുൽഖർ നായകനായ സി.ഐ.എ (കോമ്രേഡ് ഇൻ അമേരിക്ക)യിൽ കാർത്തിക മുരളീധരനും നായികയായി ഉണ്ടായിരുന്നെങ്കിലും കോമ്പിനേഷൻ സീനുകൾ ഞങ്ങൾക്കില്ലായിരുന്നു. ഇവിടെ അപർണയും (അപർണ ബാലമുരളി) ഞാനുമായി ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. ഇപ്പോൾ നല്ല കൂട്ടാണ് ഞങ്ങൾ. ഓരോ താരങ്ങളുടെയും എക്സ്പീരിയൻസിൽ നിന്ന് ചില പാഠങ്ങൾ നമുക്കുമുണ്ടാകും പഠിക്കാൻ’-ചാന്ദിനി പറയുന്നു.

പഴയ ചില സിനിമകൾ കാണുമ്പോൾ ആ കഥാപാത്രമായി മാറാൻ വല്ലാതെ കൊതി തോന്നാറുണ്ടെന്നും.എന്നാൽ റീമേക്കുകളോട് വലിയ താത്പര്യം ഇല്ലന്നും താരം പറയുന്നു. ഏതു ചിത്രമായാലും ആദ്യമെടുക്കുന്ന ഭംഗി പിന്നീട് ഉണ്ടാകണമെന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ചാന്ദിനി കൂട്ടിചേർത്തു.

പുതിയ ചിത്രങ്ങൾക്കായുള്ള ചർച്ചകൾ നടക്കുന്നതായും. ഒരു ആസ്വാദക എന്ന നിലയിൽ എന്നെ ആകർഷിക്കുന്ന ചിത്രങ്ങൾ മാത്രമേ ഇതുവരെ സ്വീകരിച്ചിട്ടുള്ളൂ തുടർന്നും അങ്ങനെയായിരിക്കും ചാന്ദിനി പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍