UPDATES

സിനിമാ വാര്‍ത്തകള്‍

‘അവസരം വേണമെങ്കില്‍ കോംപ്രമൈസ് ചെയ്യാമോ എന്നുചോദിച്ച് ചിലര്‍ സമീപിച്ചിട്ടുണ്ട്’; നടി ഗായത്രി സുരേഷ് (വീഡിയോ)

ഇങ്ങനെയുള്ളവരെ അവഗണിക്കുന്നതാണ് നല്ലതെന്ന് പിന്നീട് മനസിലായി. അവഗണനയാണ് ഏറ്റവും മികച്ച മറുപടിയെന്നും ഗായത്രി പറയുന്നു.

സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അത്തരത്തിലുള്ള സന്ദേശങ്ങൾക്ക് താന്‍ മറുപടി നൽകാറില്ലെന്നും താരം തുറന്ന് പറഞ്ഞു. റെഡ് എഫ്.എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല’- ഗായത്രി പറഞ്ഞു. ഇങ്ങനെയുള്ളവരെ അവഗണിക്കുന്നതാണ് നല്ലതെന്ന് പിന്നീട് മനസിലായി. അവഗണനയാണ് ഏറ്റവും മികച്ച മറുപടിയെന്നും ഗായത്രി പറയുന്നു.

സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് കടുത്ത മറുപടി തന്നെ നേരിട്ട് അറിയിക്കണമെന്നാണ് അഭിമുഖത്തില്‍ ഗായത്രിക്കൊപ്പം പങ്കെടുത്ത നടന്‍ ധ്രുവൻ പറയുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നും. അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍