UPDATES

സിനിമാ വാര്‍ത്തകള്‍

അച്ഛനൊപ്പം ഇരുന്നാലും സദാചാരപ്രശ്‌നം; മഹാനടി കാണുന്നതിനിടയിലുണ്ടായ ദുരനുഭവം പറഞ്ഞ് തെലുഗ് നടി

സിനിമ നടികളെ എന്തു വേണമെങ്കിലും പറയാമെന്നാണോ?

മഹാനടി എന്ന സിനിമ കാണാന്‍ കുടുംബത്തോടൊപ്പം പോയ തനിക്ക് തിയേറ്ററില്‍ നിന്നും നേരിട്ട അപമാനം സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയാണ് തെലുഗ് ചലച്ചിത്രതാരവും നര്‍ത്തകിയും ഗായികയുമായ ഹരി തേജ. കണ്ണീരോടെയാണ് ഹരി തേജ തന്റെ അനുഭവം ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറയുന്നത്. ഇതിപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താന്‍ തിയേറ്ററില്‍ പോയതെന്നും ഇന്റര്‍വെല്‍ ആയപ്പോള്‍ അച്ഛന്റെ അടുത്തുള്ള സീറ്റിലേക്ക് താന്‍ മാറിയിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും ഹരി തേജ പറയുന്നു. തങ്ങളുടെ വലതു വശം ഇരുന്നിരുന്ന ഒരു സ്ത്രീയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഞാന്‍ അച്ഛന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്നത് ശരിയല്ലെന്നും സീറ്റ് മാറിയിരിക്കരുതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഞാന്‍ ഇരിക്കുന്നത് എന്റെ അച്ഛന്റെ അടുത്താണെന്ന് പറഞ്ഞപ്പോള്‍ അവരുടെ മറുപടി, ഏതെങ്കിലുമൊക്കെ ആണുങ്ങളുടെ ഒപ്പം ഇരിക്കാനും അത് ആസ്വദിക്കാനും തങ്ങള്‍ സിനിമാക്കാര്‍ അല്ലെന്നായിരുന്നു. അവരുടെ വായില്‍ നിന്നും അത്തരം സംസാരം കേട്ടതോടെ എന്റെ നിയന്ത്രണം വിട്ടു. ഞാനവരോട് ശക്തമായി പ്രതികരിച്ചു. സിനിമയിലുള്ളവരെ ഏതു തരത്തില്‍ വേണമെങ്കിലും അപമാനിക്കാന്‍ ആര്‍ക്കും അവകാശം ഒന്നുമില്ല. ഒത്തിരി കഠിനദ്ധ്വാനം ചെയ്ത് തന്നെയാണ് ഞാന്‍ ഇപ്പോഴത്തെ നിലയില്‍ എത്തിയത്; ഹരി തേജ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍